Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 06th Jul 2024
 
 
UK Special
  Add your Comment comment
ചെസ് ലോകത്ത് യുകെയെ പ്രതിനിധീകരിച്ച് ഒമ്പത് വയസുള്ള ഇന്ത്യന്‍ വംശജ
reporter

ലണ്ടന്‍: പ്രായം വെറും ഒന്‍പത് വയസ്സ്. ഇതിനോടകം തന്നെ ചെസ് ലോകത്ത് ബോധന ശിവാനന്ദന്‍ എന്ന പേര് പ്രശസ്തമായി കഴിഞ്ഞു. ധൈര്യപൂര്‍വ്വം പോരാടാനുള്ള കഴിവും, നിരവധി വിജയങ്ങളും ചേര്‍ന്നാണ് ഈ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് ചെസ് ലോകത്ത് പേര് നേടിക്കൊടുത്തത്. ഹാരോവില്‍ നിന്നുള്ള ഒന്‍പത് വയസ്സുകാരി മറ്റൊരു റെക്കോര്‍ഡ് കൂടി കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടമാണ് ഈ ഇന്ത്യന്‍ വംശജയെ തേടിയെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ചെസ് കളിക്കാന്‍ തുടങ്ങിയ ബോധന ശിവാനന്ദന്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെയാണ് സെപ്റ്റംബറില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡിനുള്ള ഇംഗ്ലീഷ് വനിതാ ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇംഗ്ലണ്ടിനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇത് വലിയ ആദരവാണ്. ടീമിന്റെ ഭാഗമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്, ഗ്രാന്‍ഡ്മാസ്റ്ററാകാനും, വനിതാ കിരീടം നേടാനും ലക്ഷ്യമിടുന്ന ബോധന പ്രതികരിച്ചു. യൂറോപ്യന്‍ ലെവല്‍ മത്സരങ്ങളില്‍ നിരവധി പ്രമുഖ താരങ്ങള്‍ക്ക് എതിരെ വിജയം നേടിയ ബോധനയുടെ തെരഞ്ഞെടുപ്പില്‍ അത്ഭുതം വേണ്ടെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. 2022-ല്‍ ഏഴ് വയസ്സ് മാത്രമുള്ളപ്പോള്‍ ബ്രിട്ടീഷ് ചാമ്പ്യന്‍ഷിപ്പിലെ തിളക്കമാര്‍ന്ന പ്രകടനമാണ് ഈ ഇന്ത്യന്‍ വംശജയെ ലോകശ്രദ്ധയില്‍ എത്തിച്ചത്. ഇതിന് പിന്നാലെ യുകെ വനിതാ ബ്ലിട്സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സമ്മാനം ടൈയിലൂടെ നേടുകയും ചെയ്തു. 25 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിന്റെ ആദ്യ ലോക യൂത്ത് ചാമ്പ്യനെന്ന നേട്ടവും ബോധന കരസ്ഥമാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window