Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 06th Jul 2024
 
 
UK Special
  Add your Comment comment
യുകെയിലെ ഇപ്‌സ് വിച്ചില്‍ നിന്നു കാണാതായ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍: 56 വയസ്സുകാരന്റെ മരണത്തില്‍ അന്വേഷണം തുടരുന്നു
Text By: Team ukmalayalampathram
യുകെയിലെ ഇപ്‌സ്വിച്ചില്‍ നിന്നു കാണാതായ ഡോക്ടര്‍ മരിച്ച നിലയില്‍. ഡോ. രാമസ്വാമി ജയറാം (56) ആണു മരിച്ചത്. ജൂണ്‍ 30 ഞായറാഴ്ചയാണു ഡോക്ടറെ കാണാതായത്. മരണ കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പോലീസ് മേല്‍നടപടികള്‍ തുടരുകയാണ്. ഡോ. രാമസ്വാമി ജയറാമിന്റെ ഭാര്യ - കാതറിന്‍. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ച് സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെയാണ് മരണവാര്‍ത്തയെത്തിയത്. രാമസ്വാമിയുടെ വിയോഗത്തില്‍ കുടുംബം ആകെ തകര്‍ന്ന നിലയിലാണ് .
കാണാതാകുമ്പോള്‍ നീല ജാക്കറ്റും ഇളം നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോണ്‍ സി1 കാര്‍ ഇപ്‌സ്വിച്ചിലെ റാവന്‍സ്വുഡ് പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ഓര്‍വെല്‍ കണ്‍ട്രി പാര്‍ക്കിലും പരിസരത്തും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.
 
Other News in this category

 
 




 
Close Window