Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 06th Jul 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ശരാശരി പ്രൈവറ്റ് വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു
reporter

ലണ്ടന്‍: ബ്രിട്ടനിലെ ശരാശരി പ്രൈവറ്റ് വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് ഉയരം കീഴടക്കി. ഇതോടെ 120,000 അധിക റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മിക്കാന്‍ പുതിയ ഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ലണ്ടന് പുറത്തുള്ള സ്ഥലങ്ങളില്‍ പരസ്യപ്പെടുത്തുന്ന ശരാശരി വാടക മേയ് മാസത്തില്‍ റെക്കോര്‍ഡ് നിരക്കായ 1316 പൗണ്ടില്‍ എത്തിയതായി പ്രോപ്പര്‍ട്ടി വെബ്സൈറ്റായ റൈറ്റ്മൂവ് പറഞ്ഞു. ലണ്ടനില്‍ പ്രതിമാസം 2652 പൗണ്ടാണ് ശരാശരി നിരക്ക്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ചോദിക്കുന്ന 894 പൗണ്ടിന്റെ മൂന്നിരട്ടിയാണ് ഇത്.

മേയില്‍ ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന 7% വര്‍ദ്ധനവാണെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. അതേസമയം തലസ്ഥാന നഗരത്തില്‍ സപ്ലൈ, ഡിമാന്‍ഡ് വ്യത്യാസം കൂടുതല്‍ മെച്ചപ്പെട്ടതോടെ വാര്‍ഷിക വാടക നിരക്ക് വര്‍ദ്ധന 2022-ലെ 18 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം മേയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. അടുത്ത ഗവണ്‍മെന്റ് ഭവനനിര്‍മ്മാണത്തിന് ഊന്നല്‍ കൊടുക്കുകയും, കൂടുതല്‍ ഭവനങ്ങളില്‍ നിക്ഷേപിക്കാനായി ലാന്‍ഡ്ലോര്‍ഡ്സിന് ആനുകൂല്യങ്ങള്‍ നല്‍കുകയും വേണമെന്ന് റൈറ്റ്മൂവ് ആവശ്യപ്പെട്ടു. ഇതുവഴി വാടകക്കാര്‍ക്ക് കൂടുതല്‍ വീടുകള്‍ ലഭിക്കുകയും, വാടക വിപണി കൂടുതല്‍ സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു.

 
Other News in this category

 
 




 
Close Window