Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
സ്റ്റാര്‍റിനെ അധികാരത്തിലെത്തിച്ച വാഗ്ദാനങ്ങളില്‍ കുടിയേറ്റം മുതല്‍ തൊഴില്‍ വരെ
reporter

ലണ്ടന്‍: രാജ്യത്ത് മാറ്റങ്ങളുടെ പുതിയ കാലഘട്ടം വാഗ്ദാനം ചെയ്താണ് കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലേക്ക് നടന്ന് കയറുന്നത്. കുടിയേറ്റം, സാമ്പത്തിക മേഖലയിലെ തകര്‍ച്ച, ആരോഗ്യ മേഖലയിലെ പ്രതിസന്ധി എന്നിങ്ങനെ രാജ്യം നിലവില്‍ നേരിടുന്ന മൂന്ന് വെല്ലുവിളികളെ പ്രചാരണ ആയുധമാക്കിയാണ് സ്റ്റാര്‍മര്‍ ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലേക്ക് 14 വര്‍ഷത്തിന് തിരികെയത്തിച്ചത്. അതിര്‍ത്തി സുരക്ഷാ കമാന്‍ഡ് അനധികൃത കുടിയേറ്റം മനുഷ്യകടത്ത് എന്നിവ തടയാന്‍ 'ഒരു പുതിയ അതിര്‍ത്തി സുരക്ഷാ കമാന്‍ഡ് ആരംഭിക്കുമെന്ന്' സ്റ്റാര്‍മാര്‍ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നല്‍കിയിരുന്നു. രാജ്യത്ത് അനധികൃതമായ കുടിയേറ്റം നടത്തിയവരെ പുറത്താക്കുന്ന റുവാണ്ട നിയമമാണ് നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് തിരഞ്ഞെടുപ്പിലും ഉയര്‍ത്തികാട്ടുന്നത്. ഈ നിയമത്തിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ അനിശ്ചിത്വം തുടരുകയാണ്.

ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നാഷ്‌നല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരും.ഓരോ ആഴ്ചയിലെ വൈകുന്നേരത്തിലെയും വാരാന്ത്യത്തിലെയും അപ്പോയിന്‍മെന്റുകളുടെ എണ്ണം 40000 ആയി ഉയര്‍ത്തും. ഇതുവഴി കാത്തിരിപ്പ് സമയം കുറയ്ക്കാനാണ് ലക്ഷ്യം. കൂടാതെ എന്‍എച്ച്എസിന്റെ സ്റ്റാഫ്, ബാക്ക്ലോഗ് പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും സ്റ്റാര്‍മര്‍ വാഗ്ദാനം നല്‍കിയിരുന്നു .

വിദ്യാഭ്യാസ മേഖലയില്‍ പുതിയ നിയമനങ്ങള്‍ 6,500 പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നും വാഗ്ദാനം നല്‍കിയതും സ്റ്റാര്‍മറിന് തിരഞ്ഞെടുപ്പില്‍ ഗുണമായി. വിദേശനയം ഒരു സ്വതന്ത്ര വ്യാപാര കരാര്‍ പിന്തുടരുന്നതുള്‍പ്പെടെ ഇന്ത്യയുമായി പുതിയ തന്ത്രപരമായ പങ്കാളിത്തത്തിലേര്‍പ്പെടുമെന്നും സ്റ്റാര്‍മാര്‍ വാഗ്ദാനം ചെയ്തു. ഇസ്രയേലിലേക്കുള്ള ആയുധ വില്‍പന നിര്‍ത്തി പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കാനും പദ്ധതി.

 
Other News in this category

 
 




 
Close Window