ബ്രിട്ടനിലെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതി കുറയുന്നതോടെ ലേബര്‍ പാര്‍ട്ടിയോടുള്ള ജനങ്ങളുടെ അതൃപ്തിയും ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ മികച്ച നേതൃത്വത്തിനായുള്ള ആവശ്യം ശക്തമാകുന്നു.
ഇതിനിടെ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം മേയര്‍ പദവിയില്‍ ഒതുങ്ങാതെ എംപിയാകാനുള്ള നീക്കത്തിലാണ്. പാര്‍ട്ടിയില്‍ മികച്ച അഭിപ്രായമുള്ള നേതാവായ ബേണ്‍ഹാം, വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എംപി സ്ഥാനത്തെത്തിയാല്‍ അദ്ദേഹം കൂടുതല്‍ ആവശ്യങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് പിന്‍ഗാമിയായി ബേണ്‍ഹാം എത്തുമെന്ന ചര്‍ച്ച ഇതിനോടകം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി തുടരുകയാണ്