|
മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിന് മാഞ്ചസ്റ്റര്‍ ഇപ്പോള്‍ വഹിക്കുന്ന മേയര്‍ പദവി രാജിവെയ്ക്കാന്‍ പാര്‍ട്ടി കമ്മിറ്റി അനുമതി നിഷേധിച്ചു. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എംപിയായി മടങ്ങിയെത്തിയാല്‍ ബേണ്‍ഹാം തനിക്ക് പാരയാകുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇദ്ദേഹത്തിന് മേയര്‍ പദവി രാജിവെയ്ക്കാന്‍ അനുമതി നിഷേധിച്ചത്. 45 മിനിറ്റ് കൊണ്ട് ഒന്നിനെതിരെ എട്ട് വോട്ടിന് കമ്മിറ്റി ആവശ്യം നിഷേധിച്ചു. പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ വേണ്ടിവരുന്ന കൂടിയ ചെലവ് ഉയര്‍ത്തിക്കാണിച്ചാണ് നടപടി. പ്രധാനമന്ത്രിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പാര്‍ട്ടി ഡെപ്യൂട്ടി നേതാവ് ലൂസി പവല്‍ മാത്രമാണ് അനുകൂലിച്ചത്. .പ്രധാനമന്ത്രിയ്ക്ക് പിന്‍ഗാമിയായി മാഞ്ചസ്റ്റര്‍ മേയര്‍ എത്തിയേക്കുമെന്നത് വേഗം ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയില്‍ മികച്ച അഭിപ്രായമുള്ള നേതാവാണ് ബേണ്‍ഹാം. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ പോരാട്ടത്തിനിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി
ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റില്‍ മത്സരിക്കാന്‍ ബേണ്‍ഹാമിന് വഴിയൊരുങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് നേതൃപോരാട്ടത്തിനും തയ്യാറാകേണ്ടിവരുമായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ വരവ് സ്റ്റാര്‍മര്‍ തടഞ്ഞത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കും. |