ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃതമായി താമസിക്കാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് വ്യാജ 'സ്‌കില്‍ഡ് വര്‍ക്കര്‍' വീസകള്‍ വില്‍ക്കുന്ന രാജ്യാന്തര ക്രിമിനല്‍ സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രമുഖ ബ്രിട്ടിഷ് പത്രമായ ദി ടൈംസ് നടത്തിയ അന്വേഷണത്തിലാണ് ഈ വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
തട്ടിപ്പിന്റെ രീതി
- യുകെ ആഭ്യന്തര മന്ത്രാലയത്തെ കബളിപ്പിച്ച് വീസ സംഘടിപ്പിക്കുന്നതിനായി ഏജന്റുമാര്‍ 20,000 പൗണ്ട് (ഏകദേശം 21 ലക്ഷം രൂപ) വരെ ഈടാക്കുന്നു.
- നിലവിലില്ലാത്ത 'വിദഗ്ധ' ജോലികള്‍ക്കാണ് ഇവര്‍ വീസ ഒരുക്കുന്നത്.
- ഹോം ഓഫിസിന്റെ അംഗീകാരമുള്ള യഥാര്‍ത്ഥ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉപയോഗിക്കുന്നു.
- അഞ്ച് വര്‍ഷത്തിന് ശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കുകയാണ് ലക്ഷ്യം.
'പേറോള്‍ ഒണ്‍ലി' തന്ത്രം
ഏജന്റുമാര്‍ തൊഴിലാളികളെ HMRC-യില്‍ രജിസ്റ്റര്‍ ചെയ്ത് ശമ്പളം നല്‍കുന്നതായി രേഖകളില്‍ കാണിക്കും. എന്നാല്‍ ശമ്പളം തൊഴിലാളി തിരികെ ഏജന്റിന് നല്‍കണം. തൊഴിലുടമയുടെ നികുതിയും അധിക ഫീസും തൊഴിലാളി തന്നെ വഹിക്കേണ്ടി വരും.
വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍
- ഹോസ്പിറ്റാലിറ്റി, സോഷ്യല്‍ കെയര്‍, ഐടി, ഫിനാന്‍സ്, മാര്‍ക്കറ്റിങ് മേഖലകളിലായി 250-ഓളം വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ കണ്ടെത്തി.
- 7,000 മുതല്‍ 20,000 പൗണ്ട് വരെയാണ് ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്.
- ആശ്രിതരെ കൂട്ടിക്കൊണ്ടുവരാന്‍ കഴിയുന്ന വീസകള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നു.
- ലണ്ടനിലെ ഒരു ഇവന്റ്‌സ് കമ്പനിയില്‍ പ്രതിവര്‍ഷം 55,000 പൗണ്ട് ശമ്പളമുള്ള 'ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍' എന്ന വ്യാജ തസ്തികയിലേക്ക് വരെ ആളുകളെ വാഗ്ദാനം ചെയ്തിരുന്നു.
ലക്ഷ്യമിടുന്നവര്‍
- സ്‌പോണ്‍സര്‍ഷിപ് നഷ്ടപ്പെട്ട് 60 ദിവസത്തിനുള്ളില്‍ പുതിയ വീസ കണ്ടെത്തേണ്ടവര്‍.
- പഠനം പൂര്‍ത്തിയാക്കി വീസ കാലാവധി തീരുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍.
പ്രതികരണങ്ങള്‍
ഹോം ഓഫിസ് അടിയന്തര അന്വേഷണം ആരംഭിച്ചു. ബ്രെക്‌സിറ്റിന് ശേഷമുള്ള പുതിയ കുടിയേറ്റ നിയമങ്ങളും, ലേബര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ശന നിയന്ത്രണങ്ങളും ഇത്തരം കരിഞ്ചന്തകള്‍ വര്‍ദ്ധിക്കാന്‍ കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
''ഇത് ചൂഷണപരവും നിയമവിരുദ്ധവുമായ നടപടിയാണ്. ഇതിന് പിന്നിലുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണം,'' എന്ന് സര്‍ക്കാരിന്റെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പ്രഫസര്‍ ബ്രയാന്‍ ബെല്‍ ആവശ്യപ്പെട്ടു