ഇംഗ്ലണ്ടിലെ റോമന്‍ കാത്തലിക് ചര്‍ച്ചിനെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തരത്തില്‍ ഒരു സീനിയര്‍ ചര്‍ച്ച് മേധാവിയെ ബലാത്സംഗ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീ നല്‍കിയ ചരിത്രപരമായ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതും ചോദ്യം ചെയ്തതും. തുടര്‍ന്ന് ഇയാളെ അന്വേഷണ വിധേയമായി ജാമ്യത്തില്‍ വിട്ടയച്ചു.
നിയമപരമായ കാരണങ്ങളാല്‍ ഇയാളുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന അറസ്റ്റിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടാണ് മേധാവി സ്വീകരിച്ചിരിക്കുന്നത്.
പോലീസ് സ്ഥിരീകരിച്ചതനുസരിച്ച്, സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ പാരിഷില്‍ വെച്ച് സീനിയര്‍ ചര്‍ച്ച് മേധാവി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. സംഭവം ഇത്രയും നാള്‍ മൂടിവെച്ചുവെന്നത് വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരു പാരിഷണര്‍ സണ്‍ പത്രത്തോട് പ്രതികരിച്ചപ്പോള്‍, ''ഇത്തരമൊരു ഹീനകുറ്റകൃത്യത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത് ഞെട്ടിക്കുന്നു. കാത്തലിക് ചര്‍ച്ച് ഇത്തരം വിവാദങ്ങളില്‍ പെടുമ്പോള്‍ മറച്ചുപിടിക്കുന്നത് സഹായിക്കില്ല. ആളുകള്‍ ഞെട്ടലിലാണ്'' എന്ന് പറഞ്ഞു.
കാത്തലിക് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സംഭവത്തെക്കുറിച്ച് അറിഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബറില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റ് റിച്ചാര്‍ഡ് മോത്തിന് ഈ ആരോപണങ്ങള്‍ വലിയ വെല്ലുവിളിയാകുകയാണ്