ഒന്നിനുപിന്നാലെ ഒന്നായി റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് ഇന്ത്യന്‍ രൂപ - എന്നാല്‍ കുതിപ്പ് മുകളിലേക്കല്ല, കീഴോട്ടാണ്! യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിംഗും അടക്കം എല്ലാ അന്താരാഷ്ട്ര കറന്‍സികളുമായുള്ള വിനിമയത്തില്‍ രൂപ ഇപ്പോള്‍ സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ച്ചയിലാണ്.
ബ്രിട്ടീഷ് പൗണ്ട് 120 കടന്ന് 125.9 വരെ ഉയര്‍ന്നിരിക്കുമ്പോള്‍, ഡോളറുമായുള്ള വിനിമയത്തിലും രൂപ 92 വരെ ഇടിഞ്ഞു. 2026 ജനുവരി 23 വരെ വിദേശ നിക്ഷേപകര്‍ ?33,598 കോടി ഇന്ത്യന്‍ ഇക്വിറ്റികള്‍ പിന്‍വലിച്ചതാണ് രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവിന് കാരണമായത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം രൂപ 64 പൈസയും മാസാരംഭം മുതല്‍ ?1.64 രൂപയും നഷ്ടപ്പെട്ടു.
എണ്ണ ഇറക്കുമതിക്കാരുടെയും കോര്‍പ്പറേറ്റ് ഹെഡ്ജിംഗിന്റെയും ഡോളറിനുള്ള ശക്തമായ ആവശ്യം, യുഎസ് കയറ്റുമതികളില്‍ തീരുവ ചുമത്താനുള്ള സാധ്യത, ആഗോള വിപണിയിലെ അപകടസാധ്യതകള്‍ എന്നിവയാണ് രൂപയുടെ തകര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍.
അതേസമയം, സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. 2026 ജനുവരി 25-ലെ കണക്കനുസരിച്ച്, കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് ?14,690 - അതായത് ഒരു പവന് ?1,17,520. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് ശരാശരി ?16,026. പ്രവാസികള്‍ക്ക് അനുവദനീയമായ അളവില്‍ സ്വര്‍ണ്ണം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇത് നല്ല അവസരമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഡിജിറ്റല്‍ ഗോള്‍ഡില്‍ സാധാരണക്കാര്‍ക്ക് നൂറുരൂപ മുതല്‍ ഇന്‍വെസ്റ്റ് ചെയ്യാനാകുന്ന സാഹചര്യം സ്വര്‍ണ്ണവിലയുടെ കുതിച്ചുകയറ്റത്തിന് കാരണമായിട്ടുണ്ട്.
സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച്, അടുത്ത കാലത്തൊന്നും രൂപയുടെ മൂല്യം വലിയ തോതില്‍ ഉയരില്ല. എങ്കിലും മാര്‍ച്ച് മാസത്തോടെ ചെറിയ തോതില്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം