ലണ്ടന്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലൂടെ വെസ്റ്റ് മിനിസ്റ്ററിലെത്താന്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബര്‍ണാം ശ്രമിക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് പാര്‍ട്ടി നേതൃത്വം പച്ചക്കൊടി കാട്ടുമോ എന്നത് ഇന്ന് വ്യക്തമാകും.
ലേബര്‍ പാര്‍ട്ടിയുടെ നാഷനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് ലണ്ടനില്‍ ചേരുന്ന യോഗത്തില്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടക്കും. പ്രധാനമന്ത്രി സര്‍ കെയ്ര്‍ സ്റ്റാമര്‍, പാര്‍ട്ടി ചെയര്‍ എല്ലി റീവ്‌സ്, ഡെപ്യൂട്ടി ലീഡര്‍ ലൂസി പവല്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ബര്‍ണാമിന്റെ നീക്കത്തെ തടയാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് അദ്ദേഹത്തോടുള്ള ആരാധനയും പിന്തുണയും പ്രകടമാണ്.
ഗോര്‍ഡന്‍ ബ്രൗണ്‍ മന്ത്രിസഭയില്‍ ഹെല്‍ത്ത് സെക്രട്ടറിയായും കള്‍ച്ചറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശേഷം മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായി മാറിയ ബര്‍ണാം പാര്‍ലമെന്റില്‍ എത്തിയാല്‍ മന്ത്രിസ്ഥാനം ഉറപ്പാണെന്ന വിലയിരുത്തലുണ്ട്. മേയ് മാസത്തില്‍ നടക്കുന്ന ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലും വെല്‍ഷ്, സ്‌കോട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ന്നേക്കാമെന്നതിനാലാണ് ബര്‍ണാമിന്റെ നീക്കം ശ്രദ്ധേയമാകുന്നത്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എംപി ആന്‍ഡ്രൂ ഗ്വൗന്‍ രാജിവെച്ചതോടെയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ബര്‍ണാമിന്റെ സാന്നിധ്യം നഗരഭരണത്തിന് അനിവാര്യമാണെന്നും അദ്ദേഹത്തിന്റെ അഭാവം ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാമെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വം മത്സരത്തിന് തടയിടാന്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം, ബര്‍ണാമിന്റെ പാര്‍ലമെന്റിലെ പ്രവേശനം പാര്‍ട്ടിക്കും സര്‍ക്കാരിനും ശക്തി പകരുമെന്ന നിലപാടിലാണ് എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍