ലണ്ടന്‍: യുകെയിലെ ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസയ്ക്കും സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കേല്‍ അപ്പ് വര്‍ക്കര്‍ വിസകള്‍ക്കും ഇനി ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം നിര്‍ബന്ധമാക്കി. സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് മേഖലകളിലെ നിലവാരം ബി1-ല്‍ നിന്നും ബി2-ലേക്കാണ് ഉയര്‍ത്തിയത്. കോമണ്‍ യൂറോപ്യന്‍ ഫ്രേംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് (CEFR) അടിസ്ഥാനമാക്കിയാണ് പുതിയ പരിധി.
നിലവില്‍ വിസയുള്ളവര്‍ക്ക് മാറ്റം ബാധിക്കില്ലെങ്കിലും, വിസാ റൂട്ട് മാറ്റുമ്പോള്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടിവരും. ബി1 യോഗ്യത നേടിയവര്‍ക്ക് വിസ ദീര്‍ഘിപ്പിക്കാനും സെറ്റില്‍മെന്റിനും പഴയ യോഗ്യത തന്നെ ഉപയോഗിക്കാം. എന്നാല്‍ യുകെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രി നേടിയാലും ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടതായി വരും.
വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്ന എംപ്ലോയേഴ്‌സിന് ഭാഷാ നിയമമാറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. ടെസ്റ്റുകള്‍ നടത്താന്‍ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് തടസ്സപ്പെടുമെന്നതാണ് പ്രധാന പ്രതിസന്ധി.
യുകെ ഗവണ്‍മെന്റ് ശക്തമായ ഭാഷാ പ്രാവീണ്യം കുടിയേറ്റക്കാര്‍ക്ക് ആവശ്യമാണ് എന്ന നിലപാടിലാണ്. Skilled migration-ന്റെ ഗുണമേന്മ ഉറപ്പാക്കാനാണ് നിയമം കര്‍ശനമാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി