Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വ്യോമസേന ഇന്‍സ്ട്രക്ടര്‍മാര്‍ ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ യുകെയിലേക്ക്
reporter

ന്യൂഡല്‍ഹി/ലണ്ടന്‍: ബ്രിട്ടിഷ് വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ ഇന്‍സ്ട്രക്ടര്‍മാരെ യുകെയിലേക്ക് നിയോഗിക്കുന്നു. ചരിത്രത്തിലാദ്യമായാണ് റോയല്‍ എയര്‍ഫോഴ്‌സിലെ ഭാവി യുദ്ധവിമാന പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അയക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന പത്തൊന്‍പതാമത് ഇന്ത്യ-യുകെ എയര്‍ സ്റ്റാഫ് ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഒപ്പിട്ടത്.

ബ്രിട്ടനിലെ ആംഗ്ലിസിയിലുള്ള റോയല്‍ എയര്‍ഫോഴ്‌സ് വാലി കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുക. ഇവിടെ തന്നെയാണ് ബ്രിട്ടന്റെ അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-35ബി ലൈറ്റ്‌നിങ് , ടൈഫൂണ്‍ എന്നിവ പറപ്പിക്കാനുള്ള പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നത്.

ആദ്യഘട്ടത്തില്‍ മൂന്ന് Qualified Flight Instructors (QFI)-കളെയാണ് ഇന്ത്യ അയക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ഇവരുടെ നിയമനം. ഇന്ത്യന്‍ കമാന്‍ഡിന് കീഴിലായിരിക്കും പ്രവര്‍ത്തനം, എന്നാല്‍ ബ്രിട്ടിഷ് കമാന്‍ഡര്‍മാരുമായി സഹകരിച്ചായിരിക്കും പരിശീലന ചുമതലകള്‍. BAE Hawk T2 , Texan T1 എന്നീ വിമാനങ്ങളാണ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെ HAL നിര്‍മ്മിക്കുന്ന 'ഹോക്ക്' വിമാനങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന പരിശീലന വിമാനമായതിനാല്‍ സഹകരണം എളുപ്പമാണ്.

ഈ കരാറോടെ ബ്രിട്ടനിലെ മൂന്ന് സുപ്രധാന സൈനിക അക്കാദമികളിലും ഇന്ത്യന്‍ സാന്നിധ്യം ഉറപ്പായി. 2024 മേയ് മുതല്‍ Britannia Royal Naval College, Dartmouth-ല്‍ ഇന്ത്യന്‍ നേവി ഓഫിസര്‍ പരിശീലകനായി സേവനം അനുഷ്ഠിക്കുന്നു. 2025 മേയ് മുതല്‍ Royal Military Academy, Sandhurst-ല്‍ ഇന്ത്യന്‍ ആര്‍മി ഓഫിസര്‍ ഇന്‍സ്ട്രക്ടറായി നിയമിതനായി. ഇപ്പോള്‍ RAF Valley-യിലേക്ക് എയര്‍ഫോഴ്‌സ് ഇന്‍സ്ട്രക്ടര്‍മാരെയും അയക്കുന്നതോടെ പ്രതിരോധ മേഖലയിലെ സമഗ്ര സഹകരണം പൂര്‍ത്തിയാകുന്നു.

ഈ ചരിത്രപരമായ സഹകരണം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് മലയാളിയായ എയര്‍ മാര്‍ഷല്‍ മണികണ്ഠന്‍ ആണ്. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ Southern Air Command Air Officer Commanding-in-Chief ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം, ഹോക്ക്, മിഗ്-21 തുടങ്ങിയ യുദ്ധവിമാനങ്ങളില്‍ ആയിരക്കണക്കിന് മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള മികച്ച ഫൈറ്റര്‍ പൈലറ്റും ഇന്‍സ്ട്രക്ടറുമാണ്.

യുകെയിലേക്ക് അയക്കുന്ന മൂന്ന് ഇന്‍സ്ട്രക്ടര്‍മാരില്‍ ഒരാള്‍ മലയാളിയായ വിങ് കമാന്‍ഡര്‍ റാങ്കിലുള്ള ഓഫിസര്‍ ആയിരിക്കുമെന്ന സൂചനകളുണ്ട്. ഹോക്ക് വിമാനത്തില്‍ ദീര്‍ഘകാലത്തെ പരിശീലന പരിചയമുള്ള മലയാളി ഓഫിസര്‍മാരെയാണ് പരിഗണിക്കുന്നത്.

 
Other News in this category

 
 




 
Close Window