Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
ആര്‍ട്ടിക്കില്‍ നിന്നൊരു ചുഴലിക്കാറ്റ് പുറപ്പെട്ടിട്ടുണ്ട്: യുകെ പ്രദേശത്തെയാകെ ഇതു തണുത്തു മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ്
Text By: UK Malayalam Pathram
ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ശീതക്കാറ്റ് യുകെയിലേക്ക്. മൈനസ് ഏഴു ഡിഗ്രി വരെ താപനില താഴാമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. നാല് ഇഞ്ച് കനത്തില്‍ മഞ്ഞും ഐസും വീഴും. യുകെയുടെ ചില ഭാഗങ്ങളില്‍ ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. വരും ദിവസങ്ങളില്‍ അതിതീവ്രവായ ശൈത്യകാല കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സ്‌കോട്ട്ലാന്‍ഡ്, ഓര്‍ക്ക്നി, ഷെറ്റ്ലാന്‍ഡ്, ആംഗസ്, പെര്‍ത്ത്, കിന്റോസ്, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 10 മണിവരെ മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകും.

യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സിയും യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ഇംഗ്ലണ്ടിലും മിഡ്ലാന്‍ഡ്സിലും ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ മഞ്ഞ മുന്നറിയിപ്പ് തിങ്കളാഴ്ച രാവിലെ എട്ടു മണി വരെ പ്രാബല്യത്തിലുണ്ടായിരിക്കും. ആരോഗ്യ സാമൂഹ്യക്ഷേമ മേഖലയില്‍ ഈ കാലാവസ്ഥ ചെറിയ തോതില്‍ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. പ്രായമേറിയവര്‍ക്കും, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്കും ഈ കാലാവസ്ഥ അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window