Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
കേംബ്രിജില്‍ സൗദി വിദ്യാര്‍ത്ഥി കുത്തേറ്റ് മരണം: സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍
reporter

കേംബ്രിജില്‍ കഴിഞ്ഞ വര്‍ഷം നടന്ന കൊലപാതക കേസിലെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ആഡംബര താമസ ബ്ലോക്കിന് സമീപം രാത്രി നടന്ന തര്‍ക്കത്തിനിടെ സൗദി അറേബ്യന്‍ പൗരനായ വിദ്യാര്‍ത്ഥി മുഹമ്മദ് യൂസുഫ് അല്‍ ഖാസീം (20) കൊല്ലപ്പെട്ട സംഭവമാണ് കേസ്. ദൃശ്യങ്ങളില്‍ പ്രതിയായ ചാസ് കോറിഗന്‍ (22) പ്രവേശന കവാടത്തിന് പുറത്തുള്ള റാംപിന്റെ മതിലില്‍ ഇരുന്നിരുന്ന മുഹമ്മദിനെ സമീപിച്ച് സംസാരിക്കുന്നതും പിന്നീട് തര്‍ക്കത്തിലേര്‍പ്പെടുന്നതും കാണാം.

വാക്കുതര്‍ക്കം കൈയ്യാങ്കളിയായി മാറിയപ്പോള്‍ കോറിഗന്‍ ഷോര്‍ട്‌സിന്റെ പോക്കറ്റില്‍ നിന്ന് കത്തി എടുത്തു. ഭയന്ന മുഹമ്മദ് ഓടിയപ്പോള്‍ പ്രതി പിന്തുടര്‍ന്ന് കുത്തി വീഴ്ത്തുകയായിരുന്നു. കൃത്യം നടത്തിയെന്ന് സമ്മതിച്ച പ്രതിയുടെ അഭിഭാഷകന്‍ ഇത് സ്വയം പ്രതിരോധിക്കാനുള്ള നീക്കമാണെന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍ ആയുധമില്ലാത്ത ഒരാളെ പിന്തുടര്‍ന്ന് കുത്തിക്കൊല്ലുന്നത് പ്രതിരോധമായി കണക്കാക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കേസില്‍ കോടതി ഇനിയും വിശദമായ വാദം കേള്‍ക്കാനിരിക്കുകയാണ്

 
Other News in this category

 
 




 
Close Window