Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-പാക്ക് സൗഹൃദം: ലോകകപ്പ് പരാജയത്തിന് പിന്നാലെ വൈറലായ വീഡിയോ
reporter

ലണ്ടന്‍: ഇന്ത്യ-പാക്കിസ്ഥാന്‍ ട്വന്റി20 ലോകകപ്പിലെ മത്സരത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സൗഹൃദത്തിന്റെ കഥയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാക്കിസ്ഥാന്റെ പരാജയവും, അതിനുശേഷം ഇന്ത്യ-പാക്ക് സൗഹൃദത്തിന്റെ രസകരമായ അവതരണവുമാണ് വീഡിയോയെ വൈറലാക്കിയത്.

യുകെയില്‍ റൂമേറ്റ്‌സായ ഇന്ത്യന്‍ ഗായകന്‍ യൂസഫ് സുലൈമാനിയും പാക്കിസ്ഥാന്‍ പൗരനായ എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍ ട്രെയിനി അലി റാസയുമാണ് വീഡിയോയിലെ താരങ്ങള്‍. അടുക്കളയില്‍ അലി റാസ റൊട്ടി ഉണ്ടാക്കുന്നതിനിടെ യൂസഫ് പാക്കിസ്ഥാന്റെ ജഴ്‌സിയോട് സാമ്യമുള്ള ടി-ഷര്‍ട്ട് ധരിച്ച് എത്തി, വിക്കറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് തമാശ പറയുന്നതാണ് ദൃശ്യങ്ങള്‍.

അല്‍പം അസ്വസ്ഥനായ അലി സുഹൃത്തിനെ തള്ളിമാറ്റി ക്യാമറയിലേക്ക് തിരിഞ്ഞ്, ''പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റതിന് ശേഷം ഒരു ഇന്ത്യക്കാരനോടൊപ്പം ജീവിക്കുന്നതിന്റെ പ്രശ്‌നമാണിത്'' എന്ന് പറയുന്നു. വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പാണ് ഏറ്റവും ശ്രദ്ധേയമായത് - 'മത്സരം വിഭജിച്ചു, വാടക ഒന്നിപ്പിച്ചു''.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും വിദേശമണ്ണില്‍ സൗഹൃദം പങ്കുവെച്ച് മനുഷ്യര്‍ ഒന്നിച്ച് കഴിയുന്നതിന്റെ ഉദാഹരണമായി സമൂഹമാധ്യമങ്ങളില്‍ പൊതുഅഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ഞായറാഴ്ച നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ 61 റണ്‍സിനാണ് പാകിസ്ഥാനെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 114 റണ്‍സിന് പുറത്താവുകയായിരുന്നു

 
Other News in this category

 
 




 
Close Window