Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
മലയാളി യുവാവിന്റെ മരണം, കുടുംബവും സമൂഹവും ദുഃഖത്തില്‍
reporter

അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാട്ടിലും പ്രവാസി സമൂഹത്തിലും ഞെട്ടലുണ്ടാക്കി. പാലക്കാട് സ്വദേശിയും കര്‍ണാടകയിലെ കഡബയില്‍ കുടിയേറിയ കുടുംബാംഗവുമായ സാന്‍ജോ സുനില്‍ (31) ആണ് ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2025 ജനുവരി 9ന് വിവാഹിതരായ സാന്‍ജോയും ഭാര്യ ലിഷ്മ ഫിലിപ്പും അയര്‍ലന്‍ഡിലെ ഫിന്‍ഗ്ലാസില്‍ താമസിച്ചുവരികയായിരുന്നു. ലിഷ്മ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വകാര്യ കെയര്‍ഹോമില്‍ നഴ്‌സായി ജോലി ചെയ്യുന്നു. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ലിഷ്മ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഇപ്പോള്‍ അപകടനില തരണം ചെയ്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്‍ജോയുടെ മാതാപിതാക്കളായ ടി. ജി. സുനില്‍ - മേരി ദമ്പതികളും, ലിഷ്മയുടെ മാതാപിതാക്കളായ കെ. എ. ഫിലിപ്പ് - മേരി ദമ്പതികളും സംഭവത്തില്‍ തകര്‍ന്നിരിക്കുകയാണ്.

സാന്‍ജോയുടെ പോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ച അയര്‍ലന്‍ഡില്‍ നടക്കും. തുടര്‍ന്ന് 7 ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രാദേശിക മലയാളി സമൂഹവും സഹപ്രവര്‍ത്തകരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

സാന്‍ജോയുടെ അപ്രതീക്ഷിത വേര്‍പാടില്‍ നാട്ടിലെ കുടുംബവും അയര്‍ലന്‍ഡിലെ മലയാളി സമൂഹവും ദുഃഖത്തില്‍ കഴിയുകയാണ്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും സംഭവം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത വേദനയായി മാറിയിരിക്കുകയാണ്

 
Other News in this category

 
 




 
Close Window