Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
UK Special
  Add your Comment comment
യുകെയിലെ ബെഡ്‌ഫോഡില്‍ താമസിക്കുന്ന ഡോ. ജോയ് മാതേക്കന്‍ (82) അന്തരിച്ചു
Text By: UK Malayalam Pathram
ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഡോ. ജോയ് മാതേക്കന്‍ (82) അന്തരിച്ചു. ഭാര്യ: ആന്‍ ജോയ് (മുണ്ടാടന്‍)
മക്കള്‍: ഡോ. സീന്‍ മാതേക്കന്‍, ഷീന മാതേക്കന്‍, ഡോ. ഷിവോണ്‍ മാതേക്കന്‍. മരുമക്കള്‍: ആലീസ് കര്‍ട്ടിസ് റൗസ്, റിയാന്‍ മോനിഹന്‍, ഡോ. ഡേവിസ്. പേരക്കുട്ടികള്‍: ജോസഫ്, ജോണ്‍, ജോയ്സ്, ഒലീവ്. പരേതരായ കുര്യാക്കോസ്-ഏലി ദമ്പതികളുടെ മകനാണ്. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയായ മാതേക്കന്‍ കുടുംബാംഗം.
വയറുസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കെ ഉണ്ടായ അപ്രതീക്ഷിത മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.

കഴിഞ്ഞ 18 വര്‍ഷമായി ബെഡ്ഫോര്‍ഡ് നഗരത്തിലെ മലയാളി സമൂഹത്തിനിടയില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സമൂഹ പ്രവര്‍ത്തനങ്ങളിലും ആരോഗ്യരംഗത്തും അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കോഴിക്കോടിലെ എംബിബിഎസ് ഏഴാം ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ജോയ്, തുടര്‍ന്ന് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ സര്‍ജിക്കല്‍ ട്രെയ്നിങ്ങും എഫ്ആര്‍സിഎസ്, എഫ്‌ഐസിഎസ് യോഗ്യതകളും നേടി. നാട്ടില്‍ മുക്കന്നൂര്‍ ആശുപത്രിയില്‍ സേവനം ചെയ്ത ശേഷം ലിസി ആശുപത്രി, കൂത്താട്ടുകുളം കോ-ഓപ്പറേറ്റീവ് ആശുപത്രി, കോതമംഗലം ധര്‍മ്മഗിരി തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

പിന്നീട് സ്‌കോട്ലന്‍ഡിലെ ഫാല്‍ക്കിര്‍ക്കിലും തുടര്‍ന്ന് വീണ്ടും ബെഡ്ഫോര്‍ഡിലും സ്ഥിരതാമസമാക്കി സേവനം തുടരുകയായിരുന്നു.


സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും. രാവിലെ 10.45ന് ആര്‍സി ചര്‍ച്ച് ഓഫ് ദി ഹോളി ചൈല്‍ഡ് ആന്‍ഡ് സെന്റ് ജോസഫില്‍ വിശുദ്ധ കുര്‍ബ്ബാനയും ചടങ്ങുകളും നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ നോഴ്‌സ് റോഡ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ചടങ്ങുകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window