Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
UK Special
  Add your Comment comment
യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി കടുത്തുരുത്തി സ്വദേശി ബിബിന്‍ ബേബി
Text By: UK Malayalam Pathram
യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ നേട്ടവുമായി മലയാളി മത്സര രംഗത്ത്. നിലവില്‍ സ്പ്രൗസ്റ്റണിലെ ടൗണ്‍ കൗണ്‍സിലറും ജില്ലാ കൗണ്‍സിലറുമായ ബിബിന്‍ ബേബി മെയ് 7-ന് നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുക. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ മേഖലയിലെ വിശ്വാസ്യതയുള്ള സ്ഥാനാര്‍ഥികളില്‍ ഒരാളായാണ് ബിബിനെ പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുന്നത്.
കോട്ടയം കടുത്തുരുത്തിയില്‍ ജനിച്ചും പൂഴിക്കോലില്‍ വളര്‍ന്നും യുകെയിലേക്ക് കുടിയേറി പൊതുസേവന രംഗത്ത് ഉയര്‍ന്ന ബിബിന്‍ ബേബിയുടെ രാഷ്ട്രീയ യാത്ര, പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കടുത്തുരുത്തി കുഴിവേലില്‍ കുടുംബാംഗമാണ് അദ്ദേഹം. ഭാര്യ ടിന്‍സി ബിബിന്‍ (തൃശൂര്‍ തൊട്ടുവേലില്‍ കുടുംബം) . ബെല്‍വിന്‍ ബിബിന്‍, ബെല്‍മിയ ബിബിന്‍ എന്നീ രണ്ട് മക്കളുണ്ട്.


സ്പ്രൗസ്റ്റണിലെ ഇരുവാര്‍ഡുകളും നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ കൈവശമാണ്. ടൗണ്‍ കൗണ്‍സിലിലും ലേബറിന് വ്യക്തമായ ഭൂരിപക്ഷം ഉള്ള സാഹചര്യത്തില്‍, ബിബിന്‍ ബേബിക്ക് ശക്തമായ മേധാവിത്തമാണ് നിലവിലുള്ളത്. പ്രാദേശിക തലത്തില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുകയും ജനങ്ങളുമായി നേരിട്ടുള്ള ബന്ധം പുലര്‍ത്തുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ നേട്ടം.

ഇപ്പോള്‍ തന്നെ ടൗണ്‍ കൗണ്‍സിലറും ജില്ലാ കൗണ്‍സിലറും ആയ ബിബിന്‍ ബേബി വിജയിച്ചാല്‍ ടൗണ്‍, ജില്ലാ, കൗണ്ടി എന്നീ മൂന്ന് തലങ്ങളിലുമുള്ള ജനപ്രതിനിധിയായി ഒരേസമയം സേവനം അനുഷ്ഠിക്കുന്ന സ്പ്രൗസ്റ്റണിലെ ആദ്യ ഇന്ത്യന്‍ വംശജനായ വ്യക്തിയാകും.

പരിചയസമ്പന്നനായ ബിബിന്‍ ബേബി രണ്ട് ക്വാസി -ജുഡീഷ്യല്‍ കമ്മിറ്റികളിലെ അംഗമായും അവയില്‍ ഒന്നിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ മറ്റ് ചില കമ്മിറ്റികളിലും അംഗമായ ബിബിന്‍ നിയമപരവും നയപരവുമായ വിഷയങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുന്നതിലൂടെ ശ്രദ്ധേയനാണ്. കൂടാതെ പ്രാദേശിക ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ച അനുഭവവും ഉണ്ട്. കഴിഞ്ഞ വര്‍ഷമാണ് സ്റ്റാഫ് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞത്.
 
Other News in this category

 
 




 
Close Window