Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0489 INR  1 EURO=111.4454 INR
ukmalayalampathram.com
Mon 25th May 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഭരണവിരുദ്ധ തരംഗം: സര്‍വേയില്‍ തൊഴിലാളി പാര്‍ട്ടിക്ക് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
അഭിപ്രായ സര്‍വേയില്‍ കാണിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്ത പല വോട്ടര്‍മാരും പാര്‍ട്ടിയുടെ ഭരണത്തില്‍ ഒട്ടും സംതൃപ്തരല്ല എന്നാണ്. ലേബര്‍ പാര്‍ട്ടിയുടെ ഉറച്ച വോട്ടര്‍മാരായിരുന്ന പലരും ഇന്ന് മറ്റു പാര്‍ട്ടികളിലേക്കാണ് നോക്കുന്നതെന്ന് ബര്‍മിംഗ്ഹാം യാര്‍ഡ്ലി മണ്ഡലത്തില്‍ നടത്തിയ ഒരു സാമ്പിള്‍ സര്‍വേയില്‍ പറയുന്നു. ഭൂരിഭാഗം പേരും ഗ്രീന്‍സിനെ തെരഞ്ഞെടുക്കുമ്പോള്‍, കടുത്ത വലതുപക്ഷ വാദികളായ റിഫോം യുകെയില്‍ ആശ്രയം കാണുന്നവരും ലേബര്‍ വോട്ടര്‍മാര്‍ക്കിടയില്‍ അപൂര്‍വ്വമായിട്ടാണെങ്കിലും ഉണ്ട്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഉയര്‍ത്തിയ ആശങ്ക അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനെ കുറിച്ചായിരുന്നു. സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനനുസരിച്ച് വേതനം വര്‍ദ്ധിക്കുന്നില്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ വേനലവധിക്ക് കുടുംബവുമായി ഉല്ലാസയാത്ര പോകുവാന്‍ കഴിയില്ലെന്ന് നിരാശപ്പെടുന്നവരും ഏറെയാണ്. എന്തിനധികം, തങ്ങളുടെ പ്രിയപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ വിലക്കുറവുള്ള ഇടം തേടിപോകാന്‍ നിര്‍ബന്ധിതരായവരും കുറവല്ല എന്ന് സര്‍വേഫലം പറയുന്നു.

എന്‍എച്ച്എസ് ഉള്‍പ്പടെയുള്ള പൊതുമേഖലകള്‍ മതിയായ സേവനം നല്‍കുന്നതില്‍ പരാജയപ്പെടുമ്പോഴും, മറുഭാഗത്ത് നികുതി നിരക്ക് കുതിച്ചുയരുന്നതിനെതിരെയും സര്‍വേയില്‍ പങ്കെടുത്തവരില്‍ പലരും പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, ഇന്നത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായ ഇറാന്‍ യുദ്ധം ട്രംപിന്റെ ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന് തന്നെയാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും പറയുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കീര്‍ സ്റ്റാര്‍മറിന്റെ കസേര തെറിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.
 
Other News in this category

 
 




 
Close Window