Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
സ്വവര്‍ഗാനുരാഗികള്‍ക്ക് ആശിര്‍വാദം നല്‍കി കുര്‍ബാന സംഘടിപ്പിക്കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
reporter

ലണ്ടന്‍: സ്വവര്‍ഗ്ഗാനുരാഗികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ഇവരെ ആശിര്‍വദിക്കാന്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാനും നീക്കം.. ഇതുസംബന്ധിച്ച് ബിഷപ്പുമാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണസമിതി അംഗീകരിച്ചു. യോര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ സിനഡ് 191-ന് എതിരെ 216 വോട്ടുകള്‍ക്കാണ് ഇതിന് അംഗീകാരം നല്‍കിയത്. അടുത്ത വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തെ ട്രയല്‍സ് ആരംഭിക്കാനുള്ള നീക്കവും ഊര്‍ജ്ജിതമായി. നിലവില്‍ പതിവ് ചര്‍ച്ച് സര്‍വ്വീസുകളില്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹം ആശീര്‍വദിക്കാന്‍ പുരോഹിതന്‍മാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ പ്രത്യേക കുര്‍ബാനകള്‍ നടത്തുന്നതിലേക്കാണ് ഇപ്പോള്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹ ചടങ്ങുകളെ സ്വീകരിക്കാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുദീര്‍ഘമായ യാത്രയിലെ സുപ്രധാന ചുവടുവെപ്പാണ് ഇത്. പള്ളികളില്‍ വിവാഹങ്ങളില്‍ നടക്കുന്നതിന് സമാനമായ രീതിയില്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെയും ചടങ്ങ് നടത്താന്‍ ഇതോടെ വഴിയൊരുങ്ങും. പുരുഷ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് സിവില്‍ ചടങ്ങിന് ശേഷം മാത്രമാണ് നിയമപരമായ വിവാഹം സാധ്യമാകുക. ഇതോടെ ആണും, പെണ്ണും ഒത്തുചേരുന്നത് മാത്രമാണ് വിവാഹമെന്ന പരമ്പരാഗത നിലപാട് തിരുത്തപ്പെടുമെന്നാണ് പരമ്പരാഗതവാദികളുടെ വിമര്‍ശനം.

 
Other News in this category

 
 




 
Close Window