Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.4687 INR  1 EURO=96.8523 INR
ukmalayalampathram.com
Mon 28th Apr 2025
 
 
UK Special
  Add your Comment comment
യുകെയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് ആറു നഴഴ്‌സുമാര്‍
reporter

ലണ്ടന്‍: യുകെയിലെ എന്‍എച്ച്എസില്‍ അത്യാഹിത ഇതര ചികിത്സയ്ക്കായി 70 ലക്ഷത്തിലധികം ആളുകളാണ് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ നേഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ അന്വേഷണത്തില്‍ ആറു നേഴ്‌സുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. ഇവര്‍ കടുത്ത വംശീയ വിദ്വേഷം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വംശീയത നേരിടാന്‍ നടപടി സ്വീകരിക്കണമെന്ന് പുതിയ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് ആവശ്യപ്പെടുന്ന ഒരു നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഹ്യൂമന്‍ റൈറ്റ് ചാരിറ്റിയായ ബ്രോപ്പ് ആണ് ഹെല്‍ത്ത് സെക്യൂരിറ്റിക്ക് കത്ത് നല്‍കിയത്.

ജീവനക്കാര്‍ക്ക് കൂടുതല്‍ സമത്വം ഉള്‍ക്കൊള്ളുന്ന എന്‍ എച്ച് എസ് സൃഷ്ടിക്കാനായി നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തില്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെ മലയാളികളില്‍ ഭൂരിപക്ഷവും തങ്ങളുടെ ജോലിക്കായി ആശ്രയിക്കുന്നത് എന്‍എച്ച്എസിനെയാണ്. അതുകൊണ്ടു തന്നെ എന്‍എച്ച് എസിന്റെ നവീകരണത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലയാളി സമൂഹത്തെ കൂടിയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിലവിലും സമീപഭാവിയിലും യുകെയില്‍ ജോലി സമ്പാദിക്കുന്നതിനും പെര്‍മനന്റ് വിസ സമ്പാദിക്കുന്നതിനും നേഴ്‌സിംഗ് ജോലിയുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കെയര്‍, സ്റ്റുഡന്റ് വിസകളില്‍ വന്നവര്‍ക്കുള്ള ആശ്രിത വിസ അനുവദിക്കുന്ന നയം കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഉടനെയെങ്ങും അതില്‍ നിന്ന് ഒരു മാറ്റം പ്രതീക്ഷിക്കുന്നില്ല.

 
Other News in this category

 
 




 
Close Window