ലണ്ടന്‍ :ഒളിംപിക്‌സ് ഷൂട്ടിംഗ് 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ വിജയകുമാര്‍ വെള്ളി മെഡല്‍ നേടി. ലണ്ടന്‍ ഒളിംപിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.
ലോകറെക്കോര്‍ഡോടെ ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വര്‍ണം ലഭിച്ചത്.ചൈനയുടെ ഫെറ്റ് ഡിങ് വെങ്കലം നേടി.ലോക ചാമ്പ്യനായ റഷ്യയുടെ അലക്‌സി ക്ലിമോവ്, ചൈനയുടെ ഡിങ് ഫെങ്, സാങ് ജ്യാന്‍, ജര്‍മ്മനിയുടെ ക്രിസ്റ്റ്യന്‍ റെയിറ്റ്‌സ് തുടങ്ങി ലോകോത്തര താരങ്ങളെ പിന്തള്ളിയാണ് വിജയകുമാര്‍ ഒളിമ്പിക് റണ്ണര്‍ അപ്പായി വെള്ളി നേടിയത്.നാല്‍പത് തവണ വെടിയുതിര്‍ത്തപ്പോള്‍ എട്ട് റൗണ്ടില്‍ നിന്നായി മുപ്പത് തവണയാണ് വിജയകുമാര്‍ ലക്ഷ്യം കണ്ടത്.
ആദ്യ റൗണ്ടില്‍ മുഴുവന്‍ പോയിന്റും നേടിയപ്പോള്‍ രണ്ടും മൂന്നും റൗണ്ടില്‍ നിന്നായി നാല് വീതം പോയിന്റാണ് സ്വന്തമാക്കിയത്.നാലാം റൗണ്ടിലെ പ്രകടനം മൂന്ന് തവണ മാത്രം ലക്ഷ്യം ഭേദിച്ചപ്പോള്‍ അഞ്ച്, ആറ്, ഏഴ് റൗണ്ടില്‍ നാല് വീതം പോയിന്റ് നേടി വെള്ളി മെഡല്‍ ഉറപ്പാക്കിയിരുന്നു.അവസാന റൗണ്ടില്‍ രണ്ട് തവണ മാത്രമേ വിജയകുമാറിന് ലക്ഷ്യം നേടാനായുള്ളൂ.5, 4, 4, 3, 4, 4, 4, 2 എന്നിങ്ങനെയായിരുന്നു ഫൈനലിലെ വിജയകുമാറിന്റെ സ്‌കോര്‍.
ഒളിംപിക്‌സ് ചരിത്രത്തില്‍ ഷൂട്ടിങ്ങിലൂടെ ഇന്ത്യ നേടുന്ന നാലാമത്തെ മെഡലാണ് വിജയകുമാറിന്റേത്.നിലവിലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഗഗന്‍ നാരായണ്‍ വെങ്കലം നേടിയിരുന്നു. ഏഥന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളിമെഡലും ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണവും നേടി.ഹിമാചല്‍ പ്രദേശിലെ ഹര്‍മിപൂര്‍ ജില്ലയിലെ ഹാര്‍സോര്‍ ഗ്രാമവാസിയായ വിജയകുമാര്‍ സൈന്യത്തില്‍ സുബേദാറാണ്.