Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
സിനിമ
  Add your Comment comment
തിയെറ്ററുകളില്‍ ചിരി നിറയ്ക്കാന്‍ ബിജു മേനോന്‍ നായകനായി പുതിയ ചിത്രം: കൂടെയുള്ളത് സുരാജ്
Text By: Team ukmalayalampathram
തിയെറ്ററുകളില്‍ ചിരി നിറയ്ക്കാന്‍ ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് ടീമിന്റെ ഫണ്‍ ഫാമിലി ഡ്രാമ ചിത്രമായ 'നടന്ന സംഭവം' വരുന്നു. മാര്‍ച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് 'നടന്ന സംഭവം'.



ന?ഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്കകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവര്‍ക്ക് പുറമേ ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ?ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജേഷ് ?ഗോപിനാഥന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ?ഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവനാണ്. സം?ഗീതം- അങ്കിത് മേനോന്‍, ?ഗാനരചന- സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ, എഡിറ്റര്‍- സൈജു ശ്രീധരന്‍, ടോബി ജോണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ?ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സുനില്‍ ജോസ്, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, സൗഡ് സിസൈനര്‍- ശ്രീജിത്ത് ശ്രീനിവാസന്‍, മിക്‌സിം?ഗ്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാര്‍, സ്റ്റില്‍- രാഹുല്‍ എം. സത്യന്‍, കളറിസ്റ്റ്- രമേഷ് അയ്യര്‍, വിസ്ത ഒബ്‌സ്‌ക്യൂറ, പി.ആര്‍.ഒ.- മഞ്ജു ?ഗോപിനാഥ്, വിഎഫ്എക്‌സ്- ടീം മീഡിയ, ഡിസൈന്‍- യെല്ലോ ടൂത്ത്, പിആര്‍& മാര്‍ക്കറ്റിം?ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റില്‍- സീറോ ഉണ്ണി.
 
Other News in this category

 
 




 
Close Window