Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ദിലീപ് നായകനായി ഇറങ്ങുന്നത് ഇമോഷണല്‍ സിനിമ - തങ്കമണി; ട്രെയിലര്‍ റിലീസായി
Text By: Team ukmalayalampathram
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ''ഉടല്‍'' എന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ''തങ്കമണി ' എന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ ചിത്രത്തിന്റെ ട്രെയിലര്‍ റീലീസായി. മാര്‍ച്ച് ഏഴിന് ഡ്രീംസ് ബിഗ് ഫിലിംസാണ് ''തങ്കമണി'' തിയ്യേറ്ററികളിലെത്തിക്കുന്നത്.



കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റെ 37മത് വാര്‍ഷിക ദിനത്തിലായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ചരിത്ര സംഭവവുമായി എത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്നുള്ളതും പ്രേക്ഷകരുടെ ഒരു കാത്തിരിപ്പിന് കാരണമാണ്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍.

അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്,തൊമ്മന്‍ മാങ്കുവ,ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, ശിവകാമി, അംബിക മോഹന്‍,
സ്മിനു,തമിഴ് താരങ്ങളായ ജോണ്‍ വിജയ്,സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റര്‍-ശ്യാം ശശിധരന്‍, ഗാനരചന-ബി ടി അനില്‍ കുമാര്‍, സംഗീതം-വില്യം ഫ്രാന്‍സിസ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുജിത് ജെ നായര്‍, പ്രൊജക്ട് ഡിസൈനര്‍- സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മോഹന്‍ 'അമൃത',സൗണ്ട് ഡിസൈനര്‍- ഗണേഷ് മാരാര്‍,മിക്‌സിംഗ് -ശ്രീജേഷ് നായര്‍, കലാസംവിധാനം-മനു ജഗദ്,മേക്കപ്പ്-റോഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, സ്റ്റണ്ട്-രാജശേഖര്‍,സ്റ്റണ്‍ ശിവ,സുപ്രീം സുന്ദര്‍,മാഫിയ ശശി, പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍,വിഎഫ്എക്‌സ്-എഗ്ഗ് വൈറ്റ്,സ്റ്റില്‍സ്-ശാലു പേയാട്,ഡിസൈന്‍-അഡ്‌സോഫ്ആഡ്‌സ്,
പി ആര്‍ ഒ-എ എസ് ദിനേശ്.
 
Other News in this category

 
 




 
Close Window