Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
 
 
സിനിമ
  Add your Comment comment
ആടു ജീവിതം ഉടന്‍ റിലീസ് ചെയ്യും; ഗള്‍ഫില്‍ നരകിച്ച മനുഷ്യന്റെ കഥ വായിച്ചവര്‍ റിലീസിനായി കാത്തിരിക്കുന്നു
Text By: Team ukmalayalampathram
മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബെന്യാമിന്റെ നോവല്‍ വെള്ളിത്തിരയിലെത്തുന്നതുകാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്.



മലയാള സിനിമയെ വീണ്ടും ദേശിയ തലത്തില്‍ ആടുജീവിതം ചര്‍ച്ചയാക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് ദേശിയ അവാര്‍ഡ് ആടുജീവിതത്തിലൂടെ സ്വന്തമാക്കുമെന്നാണ് ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ വാക്കുകള്‍. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്റെ കഥ എത്തരത്തിലാകും ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ സിനിമ കണ്ടതിനുശേഷം പൂര്‍ണ്ണ സന്തോഷവാനാണെന്നും ആടുജീവിതത്തിന്റെ എഴുത്തുകാരന്‍ ബെന്യാമിന്‍ നേരത്തേ പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window