Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
 
 
സിനിമ
  Add your Comment comment
തമിഴ് സൂപ്പര്‍ താരം വിജയ് തിരുവനന്തപുരത്ത്: വന്‍ സ്വീകരണവും വരവേല്‍പ്പും നല്‍കി ആരാധകര്‍
Text By: Team ukmalayalampathram
തലസ്ഥാന നഗരത്തെ ഇളക്കി മറിച്ചാണ് വിജയ് വിമാനമിറങ്ങിയത്. ഉച്ചയ്ക്ക് മുന്‍പേ തന്നെ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ വിജയ്‌യെ കാത്ത് ആരാധകരാല്‍ നിറഞ്ഞുകവിഞ്ഞു. ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് സംഘം ഏറെ പാടുപെട്ടു.
വന്‍ പൊലീസ് സംഘടമാണ് വിമാനത്താവളത്തിനുപുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. ബാനറുകളും ഫ്‌ലെക്സ് ബോര്‍ഡുകളുമായി ആരാധകസംഘം ഉച്ചമുതല്‍ തന്നെ വിമാനത്താവളത്തില്‍ കൂടിയിരുന്നു. ചെന്നൈയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്. ആഭ്യന്തര ടെര്‍മിനലിലെത്തിയ വിജയ്?യെ കാത്ത് ജനസാഗരമായിരുന്നു വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നത്.

ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ടി'ന്റെ ക്ലൈമാക്സ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇതിനായാണ് വിജയ് തലസ്ഥാനത്തെത്തിയത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്റെ കസിനുമായ ഭവതരണി കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
 
Other News in this category

 
 




 
Close Window