Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
തിരുവനന്തപുരത്ത് തരംഗമായി നടന്‍ വിജയ്; മലയാളത്തില്‍ പ്രസംഗിച്ച് ആരാധകരെ ആവേശത്തിലാക്കി തമിഴ് സൂപ്പര്‍സ്റ്റാര്‍
Text By: Team ukmalayalampathram
ദ ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ നടന്‍ വിജയുടെ പുറകെയാണ് കേരളത്തിലെ ആരാധകര്‍. ഹയാത്ത് റസിഡന്‍സില്‍ താമസിക്കുന്ന താരത്തെ കാണാന്‍ പുറത്ത് ആരാധകരുടെ തിക്കും തിരക്കാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴിതാ കേരളത്തില്‍ എത്തിയ ശേഷം ആദ്യമായി മലയാളത്തില്‍ തന്റെ ആരാധകരെ അഭിസംബോധന ചെയ്തിരിക്കുകയാണ് വിജയ്.

പതിവ് പോലെ ബസിന് മുകളില്‍ കയറി നിന്നായിരുന്നു വിജയുടെ ചെറുപ്രസംഗം. ''എന്‍ അനിയത്തി, അനിയന്‍, ചേച്ചി, ചേട്ടന്മാര്‍, എന്റെ അമ്മ അപ്പന്മാര്‍.. നിങ്ങളെ എല്ലാവരെയും കാണുന്നതില്‍ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. മഹാബലി വരുന്ന ഓണം ആഘോഷത്തില്‍ നിങ്ങള്‍ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോള്‍ എനിക്ക് ഉള്ളത്. എല്ലാവര്‍ക്കും കോടാനു കോടി നന്‍ട്രികള്‍. തമിഴ്‌നാട്ടിലെ എന്നുടെ നന്‍പന്‍, നന്‍പികള്‍ മാതിരി നിങ്ങളും വേറെ ലെവലിങ്കേ. നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു''.- വിജയ് പറഞ്ഞു. ഓരോ വാക്കുകളും കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
 
Other News in this category

 
 




 
Close Window