Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
സിനിമ
  Add your Comment comment
'നന്ദിയാല്‍ പാടുന്നു ദൈവമേ' : സുരേഷ്‌ഗോപി ആലപിച്ച ക്രൈസ്തവ ഭക്തിഗാനം ശ്രദ്ധയാകര്‍ഷിച്ചു
Text By: Team ukmalayalampathram

നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി പാടിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ദുഃഖ വെള്ളിയില്‍ ക്രിസ്തുദേവന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ഗാനം. 'നന്ദിയാല്‍ പാടുന്നു ദൈവമേ' എന്ന ക്രിസ്തീയ ഭക്തിഗാനമാണ് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കുവെക്കുന്നത്.


ദുഃഖവെള്ളിയുമായി ബന്ധപ്പെട്ട് ക്രിസ്തു ദേവന്റെ ത്യാഗത്തെ ഓര്‍മിപ്പിക്കുന്നതാണ് ഗാനത്തിലെ വരികള്‍. ദൈവപുത്രന്‍ മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ പാപമായ അന്ധകാരം മറഞ്ഞകന്നതും ആ ത്യാഗമനോഭാവത്തിനുമുന്നില്‍ നമിക്കുന്നതുമാണ് ഗാനത്തിന്റെ അവസാന വരികള്‍. ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പിലിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.


<iframe width="560" height="315" src="https://www.youtube.com/embed/kUSwj5BEEsc?si=niuiwyHan3U1c2vS" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

 
Other News in this category

 
 




 
Close Window