Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
 
 
സിനിമ
  Add your Comment comment
പുത്തന്‍ കഥയുമായി ചാപ്പ കുത്ത്; അഭിയിക്കുന്നവര്‍ ഹിമ ശങ്കരി, ലോകേഷ്
Text By: Team ukmalayalampathram
ബിഗ് ബോസ് താരവും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കരി, തമിഴ് നടന്‍ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരന്‍, മഹേഷ് മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ചാപ്പ കുത്ത്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി. ഏപ്രില്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ 'സൂഫി പറഞ്ഞ കഥ', 'യുഗപുരുഷന്‍', 'അപൂര്‍വ രാഗം', 'ഇയ്യോബിന്റെ പുസ്തകം' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടോം സ്‌ക്കോട്ട് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.



ജെ എസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോളി ഷിബു നിര്‍മ്മിച്ച 'ചാപ്പ കുത്ത്' ഇതിനകം നാല്പതോളം ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. വിനോദ് കെ. ശരവണ്‍, പാണ്ഡ്യന്‍ കുപ്പന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഷിബു കല്ലാര്‍,നന്ദു ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷിബു കല്ലാര്‍ സംഗീതം പകരുന്നു. കെ.എസ്. ചിത്ര, ഉണ്ണി മേനോന്‍, മധു ബാലകൃഷ്ണന്‍, ശരത് സന്തോഷ് എന്നിവരാണ് ഗായകര്‍. ഷിബു കല്ലാര്‍ തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ദാദാ സാഹിബ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കോ പ്രൊഡ്യൂസര്‍- ഗായത്രി എസ്., ആവണി എസ്. യാദവ്; എഡിറ്റിംഗ്- വി.എസ്. വിശാല്‍, സുനില്‍ എം.കെ., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വെങ്കിട് മാണിക്യം, പ്രൊഡക്ഷന്‍ മാനേജര്‍- ജോളി ഷിബു, കല- ആചാരി ഗോവിന്ദ്, കോസ്റ്റ്യൂംസ്- സക്കീര്‍, സ്റ്റില്‍സ്- ജയന്‍ ഡി. ഫ്രെയിംസ്, അസോസിയേറ്റ് ഡയറക്ടര്‍- രാഹുല്‍ ശ്രീന മോഹനന്‍, അനൂപ് കൊച്ചിന്‍; സൗണ്ട് ഡിസൈന്‍- സോണി ജെയിംസ്, ഡി.ഐ.- പ്രൊമോ വര്‍ക്ക്‌സ് ചെന്നൈ, പോസ്റ്റര്‍ ഡിസൈന്‍- മനോജ് മാണി, വിതരണം- വൈഡ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സ്, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.
 
Other News in this category

 
 




 
Close Window