Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
നടി അപര്‍ണ വിവാഹിതയാകുന്നു: വരന്‍ ദീപക് ; വടക്കഞ്ചേരിയില്‍ വച്ച് വിവാഹം
Text By: Team ukmalayalampathram
നടി അപര്‍ണാ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24നാണ് വിവാഹം. വടക്കാഞ്ചേരിയിലാണ് വിവാഹം നടക്കുക.

'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ 'മനോഹരം' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മനോഹരത്തില്‍ ദീപക് പറമ്പോലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മലര്‍വാടി ആര്‍ട്ട്സ് ക്ലബെന്ന ചിത്രത്തിലൂടെയാണ് ദീപക് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായണം, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്സ് എന്നിങ്ങനെ നിരവധി ചിത്രത്തില്‍ അഭിനയിച്ചു. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയാണ് ദീപകിന്റെ ഒടുവിലായി പുറത്തിറങ്ങാനുള്ള ചിത്രം.
 
Other News in this category

 
 




 
Close Window