Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
100 കോടി കലക്ഷനുമായി ആടുജീവിതം പ്രദര്‍ശനം തുടരുന്നു: ബ്ലസ്സി എന്ന സംവിധായകനും പൃഥ്വിരാജ് എന്ന നടനും ലോകത്തിന്റെ നെറുകയില്‍
Text By: Team ukmalayalampathram
'ആടുജീവിതം' മികച്ച സ്വീകാര്യത തുടര്‍ന്ന് നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ഈ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകമെമ്പാടുനിന്നുമുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ടെറിട്ടറികളിലും മലയാളസിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളാണ് ആടുജീവിതം വെറും ഒമ്പതുദിവസം കൊണ്ട് മറികടന്നിരിക്കുന്നത്. ചിത്രത്തിന്റെ ലോകോത്തര കളക്ഷന്‍ ഇനത്തിലാണ് 100 കോടിയിലേക്ക് അടുക്കുന്നത്

ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ സീസണ്‍ പോലും ബാധിക്കാത്ത വിധത്തിലുള്ള കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. അതുപോലെതന്നെ വരും ദിവസങ്ങളിലെ അഡ്വാന്‍സ് ബുക്കിങ്ങിലും ഹിന്ദി, തെലുങ്ക്, ഹോളിവുഡ് ഹിറ്റ് ചിത്രങ്ങളെ മറികടന്ന് ഇന്ത്യയില്‍ത്തന്നെ ഒന്നാം സ്ഥാനത്താണ് ആടുജീവിതം നില്‍ക്കുന്നത്.

കരീന കപൂര്‍, തബു തുടങ്ങിയവര്‍ അഭിനയിച്ച ഹിറ്റ് ചിത്രം 'ക്രൂ', അനുപമ പരമേശ്വരന്‍ നായികയായെത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം 'ടില്ലു സ്‌ക്വയര്‍', ഹോളിവുഡ് ചിത്രം 'ഗോഡ്സില്ല x കോങ്: ദ ന്യൂ എംപയര്‍', വിജയ് ദേവരകൊണ്ടയുടെ 'ദ ഫാമിലി സ്റ്റാര്‍' തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് 'ആടുജീവിതം' രണ്ടാം വാരം പിന്നിടുമ്പോഴും സിനിമാ സ്‌ക്രീനുകള്‍ കീഴടക്കി മുന്നേറുന്നത്. മലയാളികള്‍ മാത്രമല്ല, എല്ലാ ഭാഷകളിലെ പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇത്.
 
Other News in this category

 
 




 
Close Window