Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഇന്ത്യന്‍ രണ്ടാം ഭാഗം അവസാന ഘട്ടത്തില്‍ എത്തിയെന്നു സൂചന: കമല്‍ഹാസന്‍ അദ്ഭുതങ്ങളുമായി എത്തുന്നതിന്റെ ത്രില്‍
Text By: Team ukmalayalampathram
ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി സൂപ്പര്‍ ഹിറ്റുകളുടെ ഡയറക്ടര്‍ ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന മാസ്റ്റര്‍പീസ് ചിത്രം 'ഇന്ത്യന്‍ 2'ന്റെ റിലീസ് അപ്‌ഡേറ്റുമായി അണിയറക്കാര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷന്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്.

2024 ജൂണില്‍ സിനിമ റിലീസ് ചെയ്യുമെന്ന് കമല്‍ഹാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് വരും ദിവസങ്ങളിലായ് അറിയിക്കും. ''സേനാപതിയുടെ തിരിച്ചുവരവിനായി ഒരുങ്ങുക. ! ഇന്ത്യന്‍-2 ഈ ജൂണില്‍ തിയേറ്ററുകളില്‍ കൊടുങ്കാറ്റായെത്താന്‍ ഒരുങ്ങുകയാണ്. ഈ ഇതിഹാസ സൃഷ്ടിക്കായി നിങ്ങളുടെ കലണ്ടറില്‍ അടയാളപ്പെടുത്തുക!' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍, ഉദയ്‌നിധി സ്റ്റാലിന്റെ റെഡ് ജെയന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബി?ഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററില്‍ ഇടം നേടിയ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യന്‍ 2'. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.
പരസ്യം ചെയ്യല്‍

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: സുന്ദര് രാജ്, ഛായാഗ്രഹണം: രവി വര്‍മ്മന്‍, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ടി മുത്തുരാജ്, പിആര്‍ഒ: ശബരി.
 
Other News in this category

 
 




 
Close Window