ഔദ്യോഗികമായി വിവാഹമോചന നടപടികളിലേക്ക് കടന്ന് ധനുഷും ഐശ്വര്യ രജനികാന്തും. ഇവര്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച് രണ്ട് വര്‍ഷം തികയുകയാണ്. ചെന്നൈയിലെ കുടുംബകോടതിയില്‍ ധനുഷും ഐശ്വര്യയും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രണ്ട് വര്‍ഷം മുന്‍പ് വിവാഹമോചിതരാവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന നടന്‍ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകര്‍ കേട്ടത്.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് ഇപ്പോള്‍ രണ്ടുപേരും വിവാഹമോചനത്തിനായുള്ള അപേക്ഷ നല്‍കിയത്. ഇതിന്റെ നിയമനടപടികള്‍ ഉടന്‍ ആരംഭിക്കും. 2022 ജനുവരിയിലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്.
സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായുമുള്ള 18 വര്‍ഷങ്ങള്‍. ഇന്ന് നാം നമ്മുടെ വഴികള്‍ വേര്‍തിരിക്കുന്ന ഒരു സ്ഥലത്താണ് നില്‍ക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക എന്നായിരുന്നു ധനുഷ് അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. |