Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
സൂപ്പര്‍താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു: വധു യി ജുങ് ഹ്വാ
Text By: Team ukmalayalampathram
കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. അടുത്തമാസമായിരിക്കും വിവാഹം. 2021-ല്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. സിയോളില്‍ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോണ്‍ ലീയുടെ ഏജന്‍സിയായ ബി?ഗ് പഞ്ച് എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു.

''ഡോണ്‍ ലീയുടേയും യി ജുങ്ങിന്റേയും വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങില്‍വെച്ചായിരിക്കും നടക്കുക. കുടുംബം, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ.'' ഡോണ്‍ ലീയുടെ ഏജന്‍സി പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡോണ്‍ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. 2016 മുതല്‍ ഡോണ്‍ ലീയും യി ജുങ് ഹ്വായും പ്രണയത്തിലാണ്. ട്രെയിന്‍ റ്റു ബുസാന്‍, ഔട്ട്‌ലോസ്, ദ ?ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍, അണ്‍സ്റ്റോപ്പബിള്‍, ഡിറയില്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോണ്‍ലീ. വധൂവരന്മാരുടെ തിരക്കും കോവിഡ്-19 മായി ബന്ധപ്പെട്ട ആശങ്കകളും മുന്‍നിര്‍ത്തി വാഹത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 
Other News in this category

 
 




 
Close Window