Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഈ സിനിമ എന്നെ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയി: മകന്‍ അഭിനയിച്ച സിനിമയെ പ്രശംസിച്ച് മോഹന്‍ലാല്‍
Text By: Team ukmalayalampathram
വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയ്ക്ക് പ്രശംസയുമായി നടന്‍ മോഹന്‍ലാല്‍. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവര്‍ത്തകരോടും നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹന്‍ലാല്‍ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

''കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്.

അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കല്‍ സ്‌മൈല്‍) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി. സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍'', എന്നാണ് നടന്‍ കുറിച്ചത്.
 
Other News in this category

 
 




 
Close Window