Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രത്തില്‍ സുരേഷ് ഗോപി നായകന്‍
reporter

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി നായകന്‍. തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടിയതിനു പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് പുതിയ സിനിമകളെക്കുറിച്ച് സുരേഷ് ഗോപി മനസ്സുതുറന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ് വരാനിരിക്കുന്ന പ്രൊജക്റ്റുകളില്‍ തനിക്കേറ്റവും പ്രതീക്ഷ നല്‍കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ' ഇനിയും സിനിമകള്‍ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകള്‍ ഉണ്ട്. അതില്‍ പ്രതീക്ഷ നല്‍കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റില്‍ ചെയ്യണമെന്ന് പത്തു ദിവസം മുന്‍പെ വിളിച്ച് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവര്‍ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പന്‍ ചെയ്യണം. സിനിമകള്‍ ചെയ്യും, കാശുമുണ്ടാക്കും. അതില്‍ നിന്നും കുറച്ച് കാശ് പാവങ്ങള്‍ക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും.'

മഹേഷ് നാരായണന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്ക് ഒപ്പം മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, ടര്‍ബോ തുടങ്ങി ഇതുവരെ മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രങ്ങളിലെല്ലാം മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്. ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ബിജു മേനോന്‍ ആയിരുന്നു മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത്.

 
Other News in this category

 
 




 
Close Window