മലയാളത്തിലെ പുതിയകാല നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് അനുശ്രീ. മലയാളിത്തനിമയുള്ള കഥാപാത്രങ്ങളും മോഡേണ്‍ കഥാപാത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി. പത്തനാപ്പുരം സ്വദേശിനിയാണ് അനുശ്രീ. നാട്ടിലെത്തിയാല്‍ സിനിമാതാരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാര്‍ക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഘങ്ങളിലും സജീവ സാന്നിധ്യമാവാറുണ്ട് അനുശ്രീ. തന്റെ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍. ഒന്നും പ്രതീക്ഷിക്കാതിരിക്കുക, ആരെയും കുറ്റപ്പെടുത്താതെയിരിക്കുക. നിങ്ങളുടെ സന്തോഷവും സങ്കടവും നിങ്ങളുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുക, നിങ്ങള്‍ ഓകെയാവും.' എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് അനുശ്രീ കുറിച്ചത്.
സെല്‍ഫ് ലവ് എന്നാണ് ചിത്രങ്ങള്‍ക്ക് അനുശ്രീ നല്കിയ ഹാഷ് ടാഗ് സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ നിന്ന് സംവിധായകന് ലാല്‍ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. 'ഡയമണ്ട് നെക്ലേസി'ല്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ആദി, ഒരു സിനിമാക്കാരന്, ആനക്കള്ളന്‍, ഓട്ടോര്‍ഷ, മധുരരാജ, ഉള്‍ട്ട, പ്രതി പൂവന്‍കോഴി, മൈ സാന്റ, കേശു ഈ വീടിന്റെ നാഥന്, ട്വല്ത്ത്മാന്, കള്ളനും ഭഗവതിയും, വോയിസ് ഓഫ് സത്യനാഥന് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അടുത്തിടെ കൊച്ചിയില്‍ ഒരു പുതിയ വീടും അനുശ്രീ സ്വന്തമാക്കിയിരുന്നു. കൊച്ചിയില്‍ താരത്തിന് സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ട്. ഇതിനു പിന്നാലെയാണ് 'എന്റെ വീട്' എന്ന പേരില്‍ പുതിയ വീട് പണിതത്. പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ദിലീപ് അടക്കം നിരവധി താരങ്ങള്‍ എത്തിയിരുന്നു.