Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 25th Jun 2024
 
 
സിനിമ
  Add your Comment comment
അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവനായി സുരേഷ് ഗോപിയെത്തുന്നു
reporter

ലണ്ടന്‍: അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവനായി സുരേഷ് ഗോപി JSK യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജെ. എസ്. കെ' . ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് JSK യുടെ പൂര്‍ണരൂപം. ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ. എസ്. കെ യില്‍ എത്തുന്നു. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരുകയാണ്. ഏറെ നാളുകള്‍ക്കു ശേഷമാണു വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ' I know what i am doing, and will continue doing the same ' എന്ന ടാഗ് ലൈനോടെ എത്തിയ JSK യുടെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. സൂപ്പര്‍താരം മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. മാധവ് സുരേഷ്, അക്‌സര്‍ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രന്‍, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയന്‍ ചേര്‍ത്തല, രജത്ത് മേനോന്‍, ഷഫീര്‍ ഖാന്‍, കോട്ടയം രമേശ്,അഭിഷേക് രവീന്ദ്രന്‍, നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, ബാലാജി ശര്‍മ്മ, ജയ് വിഷ്ണു, ദിലീപ് മേനോന്‍, ജോമോന്‍ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂര്‍, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റുള്ള താരങ്ങള്‍.

കോസ്‌മോസ് എന്റര്‍ടൈന്‍മെന്റും ഇഫാര്‍ മീഡിയയും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ ഫാനിന്ത്ര കുമാര്‍, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുജിത് നായരും, കിരണ്‍ രാജുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് .ഡി ഒ പി - റെണദിവേ,എഡിറ്റര്‍ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണന്‍, റീ റെക്കോര്‍ഡിങ് - ക്രിസ്റ്റോ ജോബി , അഡീഷണല്‍ സ്‌ക്രീന്‍പ്ലേ ആന്‍ഡ് ഡയലോഗ് - ജയ് വിഷ്ണു, മുനീര്‍ മുഹമ്മദുണ്ണി, വിഷ്ണു വംശ, ചീഫ് അസോസിയേറ്റ് ഡയറെക്ടെഴ്‌സ് - രാജേഷ് അടൂര്‍, കെ ജെ വിനയന്‍, കോസ്റ്റും ഡിസൈനര്‍ - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അമൃതാ മോഹനന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, ശബരി കൃഷ്ണ, മേക്കപ്പ് - പ്രദീപ് രംഗന്‍, ആര്‍ട്ട് ഡയറക്ഷന്‍ - ജയന്‍ ക്രയോണ്‍, വി എഫ് എക്‌സ് - ഐഡന്റ് ലാബ്, ആക്ഷന്‍ കൊറിയോഗ്രാഫി - മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖര്‍, സ്റ്റില്‍സ് - ജെഫിന്‍ ബിജോയ്, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, കോണ്‍ടെന്റ് കോര്‍ഡിനേഷന്‍ - അനന്തു സുരേഷ് (എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍).

 
Other News in this category

 
 




 
Close Window