Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ട്രെയിനില്‍ പേപ്പര്‍ വിരിച്ച് യാത്ര ചെയ്ത് നിഷ സാരംഗ്
reporter

 ഉപ്പും മുളകും സീരിയലിനെ സംബന്ധിച്ച് നിഷ സാരംഗ് എന്ന് പറയുന്നതിനെക്കാള്‍, നീലു എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. വീട്ടിലെ ഒരാളായി പ്രേക്ഷകര്‍ അംഗീകരിച്ച കഥാപാത്രമാണ് ഉപ്പും മുളകിലെ നീലു. നീലു മാത്രമല്ല ബാലുവും അഞ്ച് മക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഉപ്പും മുളകും വീണ്ടും സ്‌ക്രീനില്‍ നിറയാന്‍ തുടങ്ങുന്ന മാത്രയിലാണ് നിഷ മകളുമായി നടത്തിയ ഒരു സംഭാഷണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

പൈസ ഒക്കെ ഭയങ്കരമായിട്ട് ലുബ്ദിച്ചാണ് ജീവിച്ചത്. കിച്ചണ്‍ മാജിക്കില്‍ വര്‍ക്ക് ചെയ്ത സമയത്ത് കിട്ടുന്ന ടി എ ഒക്കെ സൂക്ഷിച്ചു വച്ചാണ് മക്കളുടെ ഹോസ്റ്റല്‍ ഫീയും വീട്ടിലെ ചിലവുകളും നടത്തിയത് എന്ന് നിഷ പറയുമ്പോള്‍ ആ ക്യാഷ് എടുക്കാതെ ലോക്കല്‍ കമ്പാര്‍ട്ട് മെന്റില്‍ കയറി ന്യൂസ് പേപ്പറൊക്കെ വിരിച്ച് നിലത്തിരുന്നായിരുന്നു അമ്മയുടെ യാത്ര എന്നാണ് മകള്‍ രേവതി പറഞ്ഞത്.

ഞാന്‍ എന്ന വ്യക്തി സാധാരണ ഒരു സ്ത്രീയാണ്. എല്ലാ ആര്‍ട്ടിസ്റ്റുകളും സാധാരണക്കാര്‍ ആണ്. ആക്ടിങ്ങിലേക്ക് ഇറങ്ങി എന്നതുകൊണ്ട് കാറില്‍ മാത്രമേ യാത്ര ചെയ്യാന്‍ ആകൂ. ഏസിയില്‍ മാത്രമേ കയറാവൂ, എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. കാരണം എന്തെന്ന് വച്ചാല്‍ അന്നത്തെ എന്റെ അവസ്ഥയില്‍ ഈ ടി എ കിട്ടുന്നത് വലിയ ആശ്വാസം ആയിരുന്നു. എന്റെ വരുമാനം തന്നെ അതായിരുന്നു.

നമ്മള്‍ക്ക് കിട്ടുന്ന ശമ്പളം ചെക്ക് ആണ്. ഈ ടി എ മാത്രമാണ് ക്യാഷ് ആയി കിട്ടുന്നത്. അത് മാറി വരാന്‍ ഒരു ടൈം എടുക്കും. അപ്പോള്‍ ഞാന്‍ ആ ടി എ പിശുക്കിയിട്ടാണ് പല കാര്യങ്ങളും ചെയ്തിരുന്നത്. 110 രൂപയാണ് എനിക്ക് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയുടെ ചിലവ്.ആകെ രണ്ടായിരം രൂപ കിട്ടും. ബാക്കിയുള്ള 1890 രൂപ പിള്ളേരുടെ പഠിപ്പും ഹോസ്റ്റല്‍ ഫീസും ഒക്കെയായി മാറ്റും. അങ്ങനെ ചെക്ക് മാറി കിട്ടുന്ന പൈസ അക്കൗണ്ടില്‍ കിടക്കും. പിശുക്കി പൈസ ആക്കിയതുകൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവും എല്ലാം നടന്നതും.

എന്നെ സഹായിക്കാന്‍ ഒന്നും അന്ന് ആരും ഉണ്ടായിരുന്നില്ല. ഞാന്‍ ഒരാളുടെ വരുമാനം കൊണ്ട് വേണമായിരുന്നു എല്ലാ ചിലവുകളും നടക്കാന്‍. ഇപ്പോള്‍ പക്ഷെ പിശുക്ക് കുറഞ്ഞു. ഏസിയില്‍ യാത്ര ചെയ്യാറുണ്ട്, കാറില്‍ പോകാറുണ്ട്. അതൊക്കെ പക്ഷെ എന്റെ സ്വന്തം കാലില്‍ നില്ക്കാന്‍ ആയപ്പോള്‍ മാത്രമാണ്. പിന്നെ നമ്മള്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ മിക്ക ആളുകള്‍ക്കും നമ്മളെ അറിയാം. അതിന് പൊതു ഇടം ആകുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ആയാലോ എന്നോര്‍ത്തിട്ടാണ് പ്രൈവറ്റ് ട്രാസ്‌പോര്‍ട്ടിലുള്ള യാത്ര കുറച്ചത്. അല്ലാതെ ജാഡ ഒന്നും ആയിട്ടല്ല.

ഒരു നൂറു രൂപ കൈയ്യില്‍ വച്ചിട്ട് മക്കളെയും കൂട്ടി യാത്ര ചെയ്ത സംഭവം ഉണ്ട്, അവര്‍ക്ക് ഭക്ഷണം വാങ്ങാനുള്ള കാശ് തികയുമായിരുന്നില്ല. എന്നാല്‍ ദൈവം ഈ അവസ്ഥ ഒക്കെ മാറ്റും എന്ന വിശ്വാസവും ഉണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം പിന്നെ വര്‍ക്കുകള്‍ ഒക്കെ കിട്ടി തുടങ്ങി. എന്റെ രണ്ടുമക്കളും എന്റെ ഒരു സ്വഭാവം കാണിക്കുന്നുണ്ട്. ആളുകള്‍ക്ക് ഒരു സഹായം വേണം എങ്കില്‍ ചെയ്യാറുണ്ട്. എന്നില്‍ ഉള്ളതും അവരില്‍ ഇല്ലാത്തതുമായ കാര്യം മക്കള്‍ കുറച്ച് ലാവിഷ് ആണ് എന്നതുമാത്രമാണ്- നിഷ മകളോട് മനസ്സ് തുറക്കുന്നു.

 
Other News in this category

 
 




 
Close Window