Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉമാ തോമസ് എംഎല്‍എയുടെ അപകടത്തില്‍ വിവാദം തുടരുന്നു: നടി ദിവ്യാ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
Text By: Reporter, ukmalayalampathram
ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടാക്കിയ ?ഗിന്നസ് നൃത്ത വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. മെ?ഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് നടിയുടെ മടക്കം. പരിപാടിയുടെ സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ഏറെക്കാലമായി അമേരിക്കയില്‍ കഴിയുന്ന താരം ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സിം?ഗപ്പൂര്‍ വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലെത്തിയത്.

പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന രീതിയിലാണ് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ മൃദം?ഗവിഷന്‍ വിശേഷിപ്പിച്ചത്. ദിവ്യ ഉണ്ണി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് പല രക്ഷിതാക്കളും മക്കളെ അയച്ചത്. സംഘാടകര്‍ പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനുവേണ്ടി 1600 രൂപയും വാങ്ങിയിരുന്നു. ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട യാതൊരു സമ്മാനവും നല്‍കിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
 
Other News in this category

 
 




 
Close Window