Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മഹാകുംഭമേള തിങ്കളാഴ്ച ആരംഭിക്കും; 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആഘോഷത്തിന് വന്‍ ഒരുക്കങ്ങള്‍
Text By: Reporter, ukmalayalampathram
മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഭക്തര്‍ക്ക് പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി മഹാ കുംഭമേള കണക്കാക്കപ്പെടുന്നു.
മഹാകുംഭമേളയ്ക്കായി വലിയ സജ്ജീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സര്‍ക്കാറിന്റെ ഒരുക്കങ്ങള്‍. ഇതിനായി മഹാകുംഭമേള എന്ന പേരില്‍ നാലുമാസത്തേക്ക് പുതിയ ജില്ല ഉള്‍പ്പെടെ രൂപീകരിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അതിഗംഭീരമായ ഒരുക്കങ്ങള്‍.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഇനി ഭക്തി സാന്ദ്രമായ ദിനങ്ങള്‍. ജനുവരി 13 ലെ പൗഷ് പൗര്‍ണിമ സ്‌നാനത്തോടെ മഹാ കുംഭമേളയ്ക്ക് തിരി തെളിയും. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ സാംസ്‌കാരിക ആത്മീയ സംഗമത്തിന് സാക്ഷികള്‍ ആവാന്‍ 40 കോടി പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window