Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Text By: Reporter, ukmalayalampathram
സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും ഗുരുതരാവസ്ഥില്‍ തുടരുകയാണെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചാണ് ഷാഫിയുടെ ആരോഗ്യനില സംബന്ധിച്ച വിവരം ബി ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചത്. ആശുപത്രിയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായം തുടരുകയാണ്. ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയില്ല.

എങ്കിലും ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായാണ് ഇവിടെ കാത്തുനില്‍ക്കുന്നത്.കുറച്ച് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമായ ചികിത്സയാണ് നല്‍കിവരുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കല്യാണരാമന്‍, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.
 
Other News in this category

 
 




 
Close Window