Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എത്രയും പെട്ടെന്ന് എന്നെ ശിക്ഷിക്കണം;നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂ - രണ്ടു പേരെ വെട്ടിക്കൊന്ന പാലക്കാട്ടെ പ്രതി
Text By: Reporter, ukmalayalampathram
എത്രയും പെട്ടെന് തന്നെ ശിക്ഷിക്കണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂവെന്നും ചെന്താമര മജിസ്ട്രേറ്റിനോട് പറഞ്ഞു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയോട് സമ്മതിച്ചു. മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും ചെന്താമര പറഞ്ഞു. മകള്‍ എഞ്ചിനിയറാണെന്നും മരുമകന്‍ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര മജിസ്ട്രേറ്റിനോട് പറഞ്ഞു. ചെന്താമരയെ അടുത്തമാസം പന്ത്രണ്ട് വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഉടന്‍ ആലത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോകും.

പൂര്‍വ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതില്‍ പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകള്‍ നടത്തിയത്. ഇയാള്‍ പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
 
Other News in this category

 
 




 
Close Window