Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മാവന്‍: ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്ന് മൊഴി
Text By: Reporter, ukmalayalampathram
ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് താനെന്ന് അമ്മാവന്റെ കുറ്റസമ്മതം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഹരികുമാര്‍ (22) കുറ്റം സമ്മതിച്ചത്. ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മറ്റൊരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമമാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് രണ്ടര വയസ്സുകാരിയായ കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ തന്നെയാണു നാട്ടുകാരോടു വിവരം പറഞ്ഞത്. കുട്ടിയുടെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്ന് വീട്ടില്‍ നടക്കാനിരിക്കെയാണ് സംഭവം.

ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടത്തിയത്. ഇതിനിടയിലാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന ഉള്‍പ്പെടെ എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window