Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8328 INR  1 EURO=111.2595 INR
ukmalayalampathram.com
Sat 02nd May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
Text By: Reporter, ukmalayalampathram
ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ഉപ്പുംപാടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്.

വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. രാജന്‍ ചന്ദ്രികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം രാജന്‍ സ്വയം കുത്തിപരിക്കേല്‍പ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് രാജന്‍ പലപ്പോഴായി ഭാര്യയെ പരിക്കേല്‍പ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്ന് താഴേ എത്തിയ മകളാണ് അമ്മയും അച്ഛനും ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല.
 
Other News in this category

 
 




 
Close Window