|
സുരേഷ് ഗോപി (Suresh Gopi) നായകനായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് (Janaki v/s State of Kerala) പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സിനിമാ സംഘടനകള്‍. തിങ്കളാഴ്ച്ച CBFCയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ധര്‍ണ നടത്തും. CBFC മാനദണ്ഡങ്ങളിലും മാര്‍ഗരേഖകളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാനും തീരുമാനിച്ചു. സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജി ഉടന്‍ ഹൈക്കോടതി പരിഗണിക്കും.
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കണ്ട റിവൈസിങ് കമ്മിറ്റി ഇതുവരെയും രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടില്ല. കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചിത്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച്ച CBFC യുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് സിനിമാ സംഘടനകള്‍ ധര്‍ണ നടത്തും. CBFC മാനദണ്ഡങ്ങളിലും മാര്‍ഗരേഖകളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനും തീരുമാനിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അതേസമയം,
പേരുമാറ്റ വിവാദത്തില്‍ പ്രതികരിച്ച് സംവിധായകനും നടനും ഫെഫ്ക ഡയറക്ട്‌ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റുമായ രണ്‍ജി പണിക്കര്‍. ഇന്ന് പേരിനെ സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കം നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പറിടേണ്ട സാഹചര്യം ഉണ്ടാക്കുമെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. ചിത്രത്തലെ ജാനകി എന്ന പേരുമാറ്റാം ആവശ്യപ്പെട്ട കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ഫെഫ്കയുടെ പ്രതിഷേധപരിപാടി അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രണ്‍ജി പണിക്കര്‍ ഇക്കാര്യം പറഞ്ഞത്. |