Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6094 INR  1 EURO=107.7586 INR
ukmalayalampathram.com
Thu 12th Feb 2026
 
 
UK Special
  Add your Comment comment
ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടയ്ക്കുന്നു
reporter

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ കൂടി അടയ്ക്കാന്‍ തീരുമാനിച്ചു. നേരിട്ട് ബ്രാഞ്ചുകളിലെത്തുന്ന ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവരുന്നതും ഓണ്‍ലൈന്‍ സേവനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതുമാണ് ഈ നീക്കത്തിന് പിന്നില്‍.

ലോയ്ഡ്‌സ് ബാങ്കിന്റെ 53 ശാഖകളും ഹാലിഫാക്‌സിന്റെ 31 ബ്രാഞ്ചുകളും ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ 11 ബ്രാഞ്ചുകളും 2027 മേയ് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. നേരത്തെ പ്രഖ്യാപിച്ചിരുന്ന 49 ബ്രാഞ്ചുകളുടെ ക്ലോസിങ് ഈ വര്‍ഷം ഒക്ടോബറോടെ പൂര്‍ത്തിയാകും. ഇതിനു പുറമെ പുതിയതായി പ്രഖ്യാപിച്ച 95 ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നതോടെ ബാങ്കിന് 610 ബ്രാഞ്ചുകള്‍ മാത്രമേ ശേഷിക്കൂ.

ഉപയോക്താക്കളുടെ ആവശ്യാനുസരണം ബാങ്കിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്താനും മണി മാനേജ്‌മെന്റിന് പുതിയ മാര്‍ഗങ്ങള്‍ തുറക്കാനുമാണ് ഈ തീരുമാനം. ലോയ്ഡ്‌സ് ഗ്രൂപ്പിന്റെ ആപ്പും ഓണ്‍ലൈന്‍ അക്കൗണ്ടും ഉപയോഗിക്കുന്നത് 21 മില്യണ്‍ പേരാണെന്ന് ബാങ്ക് അറിയിച്ചു.

സമാനമായ രീതിയില്‍ രണ്ടാഴ്ച മുമ്പ് സന്റാന്‍ഡര്‍ ബാങ്കും 44 ബ്രാഞ്ചുകള്‍ അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

 
Other News in this category

 
 




 
Close Window