Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.1527 INR  1 EURO=107.1811 INR
ukmalayalampathram.com
Thu 05th Mar 2026
 
 
UK Special
  Add your Comment comment
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്ന് സൂചന
reporter

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഈ വര്‍ഷം ആദ്യമായി നാളെ യോഗം ചേരുമ്പോള്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന. ഡിസംബറില്‍ ബാങ്ക് നിരക്ക് 4%ല്‍ നിന്ന് 3.75% ആയി കുറച്ചിരുന്നു. നിരക്കുകള്‍ ക്രമേണ താഴേക്കുള്ള പാതയില്‍ തുടരുമെന്നായിരുന്നു അന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടത്.

വാര്‍ഷിക വിലക്കയറ്റ നിരക്ക് 2% വരെ നിലനിര്‍ത്താനാണ് എംപിസിയുടെ പ്രധാന ശ്രമം. ബാങ്ക് നിരക്ക് വായ്പകള്‍ക്കും മോര്‍ട്ട്‌ഗേജുകള്‍ക്കും ഈടാക്കുന്ന പലിശയെയും ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും സേവര്‍മാര്‍ക്ക് നല്‍കുന്ന വരുമാനത്തെയും നേരിട്ട് സ്വാധീനിക്കുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കപ്പെടുന്ന ഏറ്റവും പുതിയ തീരുമാനത്തില്‍ നിലവിലെ ബാങ്ക് നിരക്ക് 3.75%ല്‍ മാറ്റമുണ്ടാകില്ലെന്ന് മിക്ക വിശകലന വിദഗ്ധരും പ്രവചിക്കുന്നു. ഡിസംബര്‍ വരെയുള്ള ഡാറ്റ പ്രകാരം പണപ്പെരുപ്പം 3.4% ആയതിനാലാണ് പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് കരുതുന്നത്.

ഡിസംബറില്‍ ഒമ്പതംഗ കമ്മിറ്റിയില്‍ ഒരു വോട്ടിനാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പാസായത്. പണപ്പെരുപ്പത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമായതിനാല്‍, ഈ വര്‍ഷം ബാങ്ക് നിരക്ക് എപ്പോള്‍ കുറയ്ക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ചില വിശകലന വിദഗ്ധര്‍ 2026-ല്‍ ഒരു നിരക്ക് കുറവ് ഉണ്ടാകുമെന്ന് കരുതുമ്പോള്‍, മറ്റുചിലര്‍ എംപിസി രണ്ട് കുറവുകള്‍ വരുത്തുമെന്നാണ് വിശ്വാസം

 
Other News in this category

 
 




 
Close Window