Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
പലിശ നിരക്ക് കുറയ്ക്കല്‍ തീരുമാനം തലനാരിഴ വ്യത്യാസത്തില്‍ ഒഴിവാക്കി
reporter

ലണ്ടന്‍: പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം തലനാരിഴ വ്യത്യാസത്തില്‍ ഒഴിവാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇക്കുറി പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്താനാണ് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. നാല് പേര്‍ കുറയ്ക്കാന്‍ അനുകൂലിച്ചപ്പോള്‍, ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ എതിര്‍ത്തു.

നിലവില്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള സാഹചര്യം അനുകൂലമല്ലെന്ന് ബെയ്ലി വ്യക്തമാക്കി. എന്നാല്‍ വര്‍ഷത്തിന്റെ അടുത്ത ഭാഗത്ത് കുറയ്ക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന പ്രവചനവും തൊഴിലില്ലായ്മ വര്‍ധിക്കുമെന്ന മുന്നറിയിപ്പും ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് വലിയ ആഘാതമായി. വളര്‍ച്ച തിരിച്ചെത്തിക്കുമെന്ന് റീവ്സ് ഉറപ്പുനല്‍കുന്ന സമയത്താണ് ബാങ്കിന്റെ മുന്നറിയിപ്പ് വന്നത്.

സിപിഐ പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് സ്പ്രിംഗോടെ എത്തുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് ബെയ്ലി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷവും സമ്പദ്വ്യവസ്ഥ ദുര്‍ബലമായി തുടരുമെന്ന പ്രവചനവും തൊഴില്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പും യുകെ സര്‍ക്കാരിന് പുതിയ വെല്ലുവിളികളാണ്

 
Other News in this category

 
 




 
Close Window