Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സുല്‍ത്താന്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്ച തുടങ്ങി
Reporter

ബഹ് ല: ദാഖിലിയ, വുസ്ത ഗവര്‍ണറേറ്റുകളിലെ ശൈഖുമാര്‍, പൗരപ്രമുഖര്‍ എന്നിവരുമായുള്ള ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ കൂടിക്കാഴ്ച ആരംഭിച്ചു.ബഹ്ലയിലെ സെയ്ഹ് അല്‍ ശമിഖാത്ത് റോയല്‍ ക്യാമ്പിലാണ് അദ്ദേഹം രാജ്യനിവാസികളുടെ ക്ഷേമവും പുരോഗതിയും ആവശ്യങ്ങളുമറിയാന്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ നവോഥാന നാളുകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രതിജ്ഞ നിറവേറ്റാനുള്ള നടപടികളുടെ ഭാഗമായാണിത്. കരകൗശലരംഗത്തെ ബഹ്ലയുടെ ചരിത്രവും പാരമ്പര്യവും പരാമര്‍ശിച്ചാണ് സുല്‍ത്താന്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. ഒമാനി സമൂഹത്തിന്റെ അഭിമാനമാണ് ഇവിടുത്തെ കരകൗശല വിദഗ്ധര്‍.

ഈരംഗത്ത് പരിശീലനം നല്‍കുന്നതിനും കലാകാരന്‍മാര്‍ക്ക് തൊഴിലവസരം നല്‍കുന്നതിനും ബഹ്ലയില്‍ 'അജ്യാല്‍ കോളജ്' എന്ന പേരില്‍ കോളജ് സ്ഥാപിക്കും. ഇവിടെ ആദ്യഘട്ടത്തില്‍ 200 പേര്‍ക്ക് പ്രവേശനം നല്‍കാനാവും. പിന്നീട് നാലുവര്‍ഷത്തിനകം ഇത് 800 വരെയായി ഉയര്‍ത്താന്‍ കഴിയുമെന്നും സുല്‍ത്താന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window